ജോളിയുടെ കാര്‍ പോലീസ് കസ്റ്റഡിയില്‍; രഹസ്യഅറയില്‍നിന്ന് വെളുത്തപൊടി കിട്ടി ; സിലിയുടെ 35 പവന്‍ െകെമാറിയത് ജോണ്‍സനെന്നു സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 23, 2019

ജോളിയുടെ കാര്‍ പോലീസ് കസ്റ്റഡിയില്‍; രഹസ്യഅറയില്‍നിന്ന് വെളുത്തപൊടി കിട്ടി ; സിലിയുടെ 35 പവന്‍ െകെമാറിയത് ജോണ്‍സനെന്നു സൂചന

കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിനകത്ത് രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന സയെനെഡ് എന്നു സംശയിക്കുന്ന പൊടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പൊടി കണ്ടെത്തിയത്. വടകര എസ്.പി ഓഫീസില്‍ ജോളിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇന്നലെ ഭര്‍ത്താവ് ഷാജു, ഭര്‍തൃപിതാവ് സഖറിയാസ്, ഭര്‍തൃമാതാവ് എന്നിവരെയും ചോദ്യം ചെയ്തു. ജോളി നല്‍കിയ മൊഴി സ്ഥിരീകരിക്കുന്നതിന് ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയുമാണ് ചോദ്യംചെയ്യല്‍ നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ചതിന്റെ ബാക്കി സയെനെഡ് തന്റെ കാറിനകത്ത് സൂക്ഷിച്ചതായി കഴിഞ്ഞദിവസം ചോദ്യംചെയ്യലില്‍ ജോളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളിയുടെ വീട്ടിലെത്തിയത്. തൊട്ടടുത്ത വീട്ടിലാണു കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

ഇതില്‍ ഡ്രൈവറുടെ സീറ്റിനരികെ രഹസ്യഅറയുണ്ടാക്കി അതില്‍ കുറേ കവറുകള്‍ക്കുള്ളിലാണ് വെളുത്തപൊടി സൂക്ഷിച്ചിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് സയെനെഡാണെന്നാണ് സംശയിക്കുന്നത്. ഇതു വിശദമായ പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞദിവസം പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയില്‍ കിടപ്പുമുറിയില്‍നിന്നും അടുക്കളയിലെ പാത്രങ്ങളൂടെ അടിയില്‍നിന്നും സയെനെഡ് ആണെന്ന് സംശയിക്കുന്ന പൊടി ജോളി പോലീസിന് നല്‍കിയിരുന്നു.

ഇവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടയിലാണ് ഇന്നലെ കാറില്‍നിന്ന് വെളുത്തപൊടി കണ്ടെത്തിയത്. 2014 രജിസ്‌ട്രേഷന്‍ കാര്‍ 2016-ലാണ് ജോളി സ്വന്തമാക്കിയത്. ജോളിയുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടത്തായില്‍ കൊല്ലപ്പെട്ട സിലിയുടെയും അന്നമ്മയുടേയും സ്വര്‍ണാഭരണങ്ങള്‍ ജോളി, സുഹൃത്തും ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണ്‍ മുഖേന പണയം വച്ചതായി സൂചന. സിലിയുടെ 35 പവനും അന്നമ്മയുടെ എട്ടു പവന്‍ വളയുമാണ് കാണാതായിരുന്നത്.

ഇതു ജോണ്‍സണ്‍ പണയം വച്ചതാണെന്നു ജോളി പോലീസിനോടു സമ്മതിച്ചു. ജോണ്‍സണ്‍ ഇത് വിറ്റതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സിലിയുടെ മരണത്തിനുപിന്നാലെ ജോളിയാണ് ആഭരണങ്ങള്‍ ആശുപത്രിയില്‍നിന്ന് ഒപ്പിട്ടുവാങ്ങിയത്. ആശുപത്രിരേഖകളില്‍ ഈ ഒപ്പുണ്ട്. ജോളി ആഭരണങ്ങള്‍ ബന്ധുവിനും അയാള്‍ സിലിയുടെ ഭര്‍ത്താവായിരുന്ന ഷാജുവിനും െകെമാറി. ഇതാണു പിന്നീട് കാണാതായത്.സിലിയുടെ ആഭരണങ്ങള്‍ പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയില്‍ ഇെട്ടന്നായിരുന്നു ഷാജു പോലീസിനു നല്‍കിയ മൊഴി. ഇതിനു വിരുദ്ധമാണ് ജോളിയുടെ മൊഴി.

ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ അമ്മയും പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയുമായ അന്നമ്മ മരിച്ചപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടു പവന്റെ വളയും നഷ്ടപ്പെട്ടിരുന്നു. ഇതും ജോളി െകെവശപ്പെടുത്തിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. വാങ്ങിയ സ്വര്‍ണത്തെക്കുറിച്ചും റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച വന്‍തുകയെക്കുറിച്ചും അന്നമ്മ എഴുതിവച്ച ഡയറിയും കാണാതായതായി സൂചനയുണ്ട്. അന്നമ്മ മരിക്കുമ്പോള്‍ അണിഞ്ഞിരുന്ന മാല, കമ്മല്‍, വളകള്‍ എന്നിവടയക്കം പിന്നീട് കാണാതായതിനു പിന്നിലും ജോളിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജോളിയില്‍നിന്നു പലപ്പോഴായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങി സ്വന്തം ആവശ്യത്തിന് പണയംവച്ചതായി ജോണ്‍സണ്‍ നേരത്തെ പോലീസിനോടു സമ്മതിച്ചിരുന്നു. തിരുപ്പൂരില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനാണ് കോഴിക്കോട് കക്കയം സ്വദേശിയായ ജോണ്‍സണ്‍. ജോണ്‍സനൊപ്പം ജോളി വിനോദയാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. സ്വര്‍ണാഭരണങ്ങളില്‍ ചിലത് ജോളി കോടഞ്ചേരിയിലെ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചിരുന്നതായി പോലീസ് കണ്ടെത്തി. പണയസ്വര്‍ണം പിന്നീട് തിരിച്ചെടുത്ത് ജോണ്‍സന് െകെമാറിയതായി ചോദ്യം ചെയ്യലില്‍ ജോളി മൊഴി നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2JcrkZp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages