കണ്ണൂർ: സംസ്ഥാനത്ത് പുതുതായി 10 ജയിലുകൾ ആരംഭിക്കുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂത്തുപറന്പ് സബ്ജയിലിൻറെ ടെൻഡർ നടപടി പൂർത്തിയായി. 10 ദിവസത്തിനകം പണി തുടങ്ങും. തളിപ്പറന്പ് ജില്ലാ ജയിലിൻറെ നിർമാണം ഈ മാസം ആരംഭിക്കും. തലശ്ശേരിയിൽ 33 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിർമിക്കും. വടകരയിലും സബ് ജയിൽ നിർമാണം ഉടൻ ആരംഭിക്കും. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ വികസിപ്പിക്കുന്ന പണിയും ഈ മാസം തുടങ്ങും. കാസർകോട്, വയനാട് ജില്ലകളിൽ ജില്ലാ ജയിലുകൾ പണിയും -അദ്ദേഹം പറഞ്ഞു. ജയിൽ ഉത്തരമേഖലാ ഡി.ഐ.ജി. സാം തങ്കയ്യൻ അധ്യക്ഷതവഹിച്ചു. ജയിൽ സൂപ്രണ്ട് ടി.ബാബുരാജൻ, വെൽഫെയർ ഓഫീസർ ഇ.വി. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. പരോൾ: എസ്.പി.മാരോട് വിശദീകരണം തേടും : തടവുകാർക്ക് അർഹതപ്പെട്ട പരോൾ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പരോൾ റിപ്പോർട്ട് മൂന്നുതവണ നിഷേധിക്കുന്ന സമീപനമുണ്ടായാൽ ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടും. തടവുകാർക്കും അവകാശങ്ങളുണ്ട്. വിചാരണത്തടവുകാരെ കൃത്യമായി കോടതിയിൽ എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലോക്കൽ പോലീസിനാണ് ഇതിന്റെ ചുമതല. ജോലിഭാരം പറഞ്ഞ് തടവുകാരെ കോടതിയിൽ ഹാജരാക്കാൻ വൈകരുത്. കോടതിയിൽ ഹാജരാക്കുന്നത് മുടങ്ങിയാൽ ജില്ലാ പോലീസ് മേധാവികളെ ജയിൽ ഡി.ജി.പി. തന്നെ കാണേണ്ട സാഹചര്യമുണ്ടാകും. ചികിത്സവേണ്ട തടവുകാരെ പോലീസ് സഹായത്തോടെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കണം. ജയിലുകളിൽ യോഗ നിർബന്ധമായി നടത്തും -അദ്ദേഹം പറഞ്ഞു. 'ഫീൽ ജയിൽ' പദ്ധതി തത്കാലമില്ല തെലങ്കാന ജയിലിലുള്ളതുപോലെ ജയിൽ ടൂറിസത്തിന്റെ ഭാഗമായി ഫീൽ ജയിൽ പദ്ധതി തത്കാലം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പ്രത്യേക മാനസികാവസ്ഥയിലാണ് പലരും ജയിലിലെത്തുന്നത്. അവരെ കാഴ്ചബംഗ്ലാവിലെന്നപോലെ ആൾക്കാർ സന്ദർശിക്കുന്നത് ശരിയല്ല. അവർക്ക് സ്വകാര്യത വേണം -അദ്ദേഹം പറഞ്ഞു. Content Highlights:jail dgp rishiraj singh says 10 more jails will be establish in kerala
from mathrubhumi.latestnews.rssfeed https://ift.tt/2IxK5WY
via
IFTTT
No comments:
Post a Comment