കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ശസ്ത്രക്രിയാമുറിയിൽ നഴ്സിനെ നീഡിൽ ഹോൾഡർകൊണ്ട് അടിച്ചുവെന്ന പരാതിയിൽ ഡോക്ടറെ സർവീസിൽനിന്നുനീക്കി സർക്കാർ ഉത്തരവായി. സ്റ്റാഫ് നഴ്സ് റോസമ്മ മണിയുടെ പരാതിയിൽ ജനറൽ സർജറി വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായ ഡോ. കുഞ്ഞമ്പുവിനെയാണ് പിരിച്ചുവിട്ടത്. ശസ്ത്രക്രിയയിൽ സഹായിയായിരുന്ന റോസമ്മയെ ജൂൺ 11-ന് ഡോ. കുഞ്ഞമ്പു ശകാരിക്കുകയും നീഡിൽ ഹോൾഡർകൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ നഴ്സിന്റെ കൈക്ക് പരിക്കേറ്റു. കോളേജ് പ്രിൻസിപ്പലിന് ലഭിച്ച പരാതിയെത്തുടർന്ന് അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിച്ചു. സമിതിയുടെ ശുപാർശപ്രകാരം ഡോ. കുഞ്ഞമ്പുവിനെ സസ്പെൻഡ് ചെയ്തു. ഡോക്ടർക്ക് സഹപ്രവർത്തകരോട് പരുഷമായി പെരുമാറുന്ന പ്രവണതയുണ്ടെന്നും നഴ്സിനെ അടിച്ചെന്നും സമിതി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നഴ്സിന് ശാരീരികവും മാനസികവുമായ വിഷമമുണ്ടായതായും റിപ്പോർട്ടിലുണ്ട്. മേലിൽ ഇത്തരം പെരുമാറ്റമുണ്ടാവാതിരിക്കാൻ ഡോക്ടർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. നീഡിൽ ഹോൾഡർ അറിയാതെ നഴ്സിന്റെ കൈയിൽ തട്ടിയതാവാമെന്നും നഴ്സിങ് സ്റ്റാഫിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചോദ്യംചെയ്തതിന്റെപേരിൽ തന്നോടുള്ള ശത്രുതയാണ് പരാതിക്കുപിന്നിലെന്നും ഡോ. കുഞ്ഞമ്പു മൊഴിനൽകി. എന്നാൽ വീഴ്ച ബോധ്യപ്പെട്ടതിനാലും മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായമായ 62-നുമുകളിൽ വയസ്സുള്ളതിനാലും അദ്ദേഹത്തെ സർവീസിൽനിന്ന് നീക്കംചെയ്യുകയാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. content highlights:pariyaram medical college dr.kunjambu
from mathrubhumi.latestnews.rssfeed https://ift.tt/34H9J50
via
IFTTT
No comments:
Post a Comment