ജെസ്‌നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചും കൈമലര്‍ത്തുന്നു ; പോലീസ് വിട്ടുകളഞ്ഞതെല്ലാം നിര്‍ണായകസൂചനകള്‍ ; പോയത് അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 1, 2019

ജെസ്‌നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചും കൈമലര്‍ത്തുന്നു ; പോലീസ് വിട്ടുകളഞ്ഞതെല്ലാം നിര്‍ണായകസൂചനകള്‍ ; പോയത് അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ

പത്തനംതിട്ട : കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്ന് 17 മാസം മുമ്പു കാണാതായ ജെസ്‌ന മരിയ ജെയിംസിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു. ജെസ്‌നയിലേക്കു നയിക്കുന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി പോലീസിനു ലഭിച്ച വിവരങ്ങളെല്ലാം അഭ്യൂഹങ്ങള്‍ മാത്രമായിരുന്നെന്നുമാണു ക്രൈംബ്രാഞ്ച് ഭാഷ്യം. 2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായത്.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു െകെമാറി. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി. മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബംഗളുരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എവിടെയോ ജെസ്‌നയുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. പ്രദേശത്തു ചായക്കട നടത്തുന്ന മലയാളി മൊെബെല്‍ ഫോണില്‍ പകര്‍ത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു വീഡിയോ ദൃശ്യം പ്രചരിക്കുകയും ചെയ്തു. എന്നാല്‍, അതിന്റെ തുമ്പു തേടിപ്പോയ ക്രൈംബ്രാഞ്ചിനും നിരാശയായിരുന്നു ഫലം. ദൃശ്യത്തിലുള്ള പെണ്‍കുട്ടി ജെസ്‌നയായിരുന്നില്ല.

തുടക്കത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന്റെ വീഴ്ചകളാണു കേസ് ഇത്രയും സങ്കീര്‍ണമാകാന്‍ കാരണമെന്നു ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജെസ്‌നയുടെ സഹപാഠിയായ യുവാവിനെമാത്രമാണു പോലീസ് സംശയിച്ചത്. ജെസ്‌നയുടെ പിതാവും സഹോദരനുമെല്ലാം യുവാവിനു നേരെയാണു വിരല്‍ ചൂണ്ടിയത്. എന്നാല്‍, അയാളുമായി ജെസ്‌നയ്ക്കു സൗഹൃദംമാത്രമാണുണ്ടായിരുന്നതെന്നു പോലീസ് പിന്നീടു സ്ഥിരീകരിച്ചു. യുവാവിനു പിന്നാലെ പാഞ്ഞ പോലീസ്, നിര്‍ണായകമായ മറ്റു ചില സൂചനകള്‍ വിട്ടുകളഞ്ഞെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. സി.സി. ടിവി ദൃശ്യങ്ങള്‍, മൊെബെല്‍ ഫോണ്‍ കോളുകള്‍ തുടങ്ങി അന്നു ശേഖരിക്കേണ്ട തെളിവുകള്‍ പലതും പിന്നീടു ലഭിക്കാതെപോയി.

ബന്ധുക്കളുടെ മൊഴികളില്‍നിന്ന് അന്വേഷണത്തെ സഹായിക്കുന്ന സൂചനയൊന്നും ലഭിച്ചിട്ടില്ല. അതില്‍ പലതും പരസ്പരവിരുദ്ധമാണെന്നും കണ്ടെത്തി. ജെസ്‌നയുടേതു തന്നെയെന്നു പോലീസ് ഉറപ്പിച്ച ഒരു വീഡിയോ ദൃശ്യം മറ്റാരുടേതോ ആയിരുന്നു. ഒരു സ്വകാര്യബസിന്റെ മുന്‍സീറ്റിലിരുന്നു യാത്രചെയ്യുന്ന പെണ്‍കുട്ടി ജെസ്‌നയായിരുന്നെന്നാണു ബന്ധുക്കളും സഹപാഠികളും നാട്ടുകാരും ഉറപ്പിച്ചു പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിക്കൊപ്പമിരുന്ന യാത്രക്കാരി, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ കണ്ടെത്തി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അതു ജെസ്‌നയല്ലെന്നു സ്ഥിരീകരിച്ചു. വീട്ടില്‍നിന്നു ദൂരസ്ഥലങ്ങളിലേക്കു തനിയെ പോകുന്ന സ്വഭാവം ജെസ്‌നയ്ക്കില്ലായിരുന്നു.

കോളജിലേക്കു പോയിരുന്നതു സഹോദരനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ ജെസ്‌നയുടെ തിരോധാനത്തിനു പിന്നില്‍ ബാഹ്യഇടപെടലുണ്ടെന്നു ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെങ്കില്‍ത്തന്നെ മൊെബെല്‍ ഫോണും സാമൂഹികമാധ്യമങ്ങളുമൊന്നും ഉപയോഗിക്കുന്നില്ല. ഇതാണ് അന്വേഷണത്തിനുള്ള ഏറ്റവും വലിയ തടസമെന്നു ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി: മുഹമ്മദ് കബീര്‍ റാവുത്തര്‍ പറഞ്ഞു.



from mangalam.com https://ift.tt/2ZIKBee
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages