രാംപൂര്‍: എസ് ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസ് ക്യാമ്പില്‍ കഴിഞ്ഞുവന്ന യുവതിയെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ട്രാന്‍സ്ഫര്‍ ആയി എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ എന്ന പേരിലാണ് യുവതി ക്യാമ്പില്‍ കയറിക്കൂടിയത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രാംപൂര്‍ സ്വദേശിനിയായ പ്രഭ്‌ജ്യോതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് യുവതി ക്യാമ്പില്‍ എത്തിയത്. വിജയ് നഗര്‍ സ്റ്റേഷനിലാണ് തനിക്ക് ഇനി പോസ്റ്റിംഗ് എന്നും രേഖകള്‍ എത്തുന്നത് വരെ ക്യാമ്പില്‍ താമസിക്കുകയാണെന്നുമാണ് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ വനിത കോണ്‍സ്റ്റബിള്‍മാര്‍ക്ക് അസ്വഭാവികത തോന്നി. തുടര്‍ന്ന് ഇവര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്തതോടെ ആള്‍മാറാട്ടം പുറത്തെത്തുകയായിരുന്നു. ഒരാള്‍ ക്യാമ്പില്‍ കഴിഞ്ഞാല്‍ ജോലി ഉറപ്പ് പറഞ്ഞിരുന്നതിനാലാണ് താന്‍ ഇങ്ങനെ ഒരു ആള്‍മാറാട്ടം നടത്തിയതെന്നാണ് ചോദ്യം ചെയ്തപ്പോള്‍ യുവതി പറഞ്ഞത്. അവിവാഹിതയായ യുവതി കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നില്ലെന്നും പൊലീസ് അറിയിച്ചു.
from mangalam.com https://ift.tt/2OhjDnR
via IFTTT
No comments:
Post a Comment