സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 21, 2019

സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

എലത്തൂർ: മർദനത്തെത്തുടർന്ന് മനംനൊന്ത് പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മെഡിക്കൽകോളേജ് ആശുപത്രിയിൽ മരിച്ചു. എലത്തൂർ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് ശനിയാഴ്ച രാത്രി 11.30-ഓടെ മരിച്ചത്. ഈമാസം 15-ന് വൈകുന്നേരം അഞ്ചരയ്ക്ക് കോട്ടേടത്ത് ബസാറിലെ പഞ്ചിങ് സ്റ്റേഷന് സമീപത്തെ റോഡരികിലായിരുന്നു ആത്മമഹത്യാശ്രമം. പൊള്ളലേറ്റ രാജേഷിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേർ സംഘംചേർന്ന് ആക്രമിച്ചതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് രാജേഷ് കോഴിക്കോട് അഞ്ചാംക്ലാസ് മജിസ്ട്രേറ്റ് കണ്ണന് മൊഴി നൽകിയിരുന്നു. കടുക്ക പറിക്കുന്ന തൊഴിലാളിയായ ഇദ്ദേഹം ഈ മേഖലയിൽ ജോലി ഇല്ലാതായതോടെ വായ്പയെടുത്ത് പുതിയ ഓട്ടോ വാങ്ങിയെങ്കിലും സ്റ്റാൻഡിൽനിന്ന് ഓടിക്കാൻ സി.ഐ. ടി.യു. യൂണിയൻകാർ അനുവദിച്ചില്ലെന്നും പലപ്പോഴായി തടഞ്ഞുനിർത്തി ആക്രമിച്ചെന്നുമാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴി. സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകരെ കഴിഞ്ഞദിവസം എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ: രജിഷ. അച്ഛൻ: പരേതനായ അച്യുതൻ. അമ്മ: ഗൗരി. സഹോദരങ്ങൾ: വിനോദ് (ഫാറൂഖ്), വിജയൻ, സബിത, പവിത, പരേതരായ വിൻസൺ, വിപിൻ. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights: auto driver commited suicide in Kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2LFJ1SO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages