സത്താർ (ഫോട്ടോ: എൻ.എം പ്രദീപ്) കൊച്ചി: പ്രശസ്ത നടൻ സത്താർ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജൂമാ മസ്ജിദിൽ. എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. 1975ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാൽപിന്നീട് സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്.148 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവിൽ മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്. content highlights:Actor Sathar passes away
from mathrubhumi.latestnews.rssfeed https://ift.tt/30p8Vhw
via
IFTTT
No comments:
Post a Comment