‘ദാറ്റ് ഈസ് ദ് പോയിന്റ്’ എന്നു പറഞ്ഞതു മയത്തില്‍ ; ശബരിമലയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തള്ളി, എസ്.പി: യതീഷ് ചന്ദ്രയ്ക്കു ക്ലീന്‍ ചിറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 12, 2019

‘ദാറ്റ് ഈസ് ദ് പോയിന്റ്’ എന്നു പറഞ്ഞതു മയത്തില്‍ ; ശബരിമലയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തള്ളി, എസ്.പി: യതീഷ് ചന്ദ്രയ്ക്കു ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്.പി: യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്നു പോലീസ് റിപ്പോര്‍ട്ട്. യതീഷ് ചന്ദ്രയെ വെള്ളപൂശിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സംസ്ഥാന സര്‍ക്കാര്‍ െകെമാറി.

കഴിഞ്ഞ വര്‍ഷം നവംബറിലെ സംഘര്‍ഷാത്മക സാഹചര്യത്തില്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയ പൊന്‍ രാധാകൃഷ്ണനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി: യതീഷ് ചന്ദ്ര തടഞ്ഞ സംഭവം വിവാദമായിരുന്നു. പാര്‍ലമെന്റില്‍വരെയെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്.പി. മാന്യമായ ഭാഷയിലാണു മന്ത്രിയോടു സംസാരിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. ''ദാറ്റ് ഈസ് ദ് പോയിന്റ്'' എന്നു യതീഷ് ചന്ദ്ര, പൊന്‍ രാധാകൃഷ്ണനോട് അംഗവിക്ഷേപങ്ങളോടെ അവതരിപ്പിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു സംഘര്‍ഷഭരിത അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നതെങ്കിലും മന്ത്രി യാത്ര ചെയ്തിരുന്ന വാഹനം നിലയ്ക്കലില്‍വച്ച് എസ്.പി.തന്നെയാണു കടത്തിവിട്ടത്. പക്ഷേ, പരിവാരങ്ങളെ കടത്തിവിട്ടില്ല. മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തും എല്ലാ വാഹനങ്ങളും കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്നു വ്യക്തമാക്കിയുമാണ് ഇങ്ങനെ ചെയ്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു ബി.ജെ.പി. കേന്ദ്ര ആഭ്യന്തരവകുപ്പിനു പരാതി നല്‍കിയിരുന്നു. സംഭവം പൊന്‍ രാധാകൃഷ്ണന്‍തന്നെ അവകാശലംഘന പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.എം. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിവാദ സംഭാഷണം. ആരോപണങ്ങളെക്കുറിച്ച് അനേ്വഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐ.ജി: എം.ആര്‍. അജിത്കുമാറാണ് അന്വേഷണം നടത്തിയത്.

യതീഷ് ചന്ദ്രയുടെ മറുപടി കേട്ടശേഷം അതുകൂടി ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, തൃശൂര്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അനാദരവ് കാട്ടിയെന്ന മറ്റൊരു പരാതിയില്‍ എസ്.പി: യതീഷ് ചന്ദ്രക്കെതിരേ അനേ്വഷണം നടക്കുന്നുണ്ട്.



from mangalam.com https://ift.tt/30eogld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages