ഹിസ്ബുളിന്റെ കൊടും ഭീകരന്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വധിച്ചു: കശ്മീരില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 28, 2019

ഹിസ്ബുളിന്റെ കൊടും ഭീകരന്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വധിച്ചു: കശ്മീരില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കൊടുംഭീകരന്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചു. ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയിലാണ് ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്നത്. ഭീകരര്‍ ബന്ദിയാക്കിയ പൗരനെ മോചിപ്പിക്കുന്നതിനിടെയുണ്ടായ പ്രത്യാക്രമണത്തില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ജയ്‌സാല്‍മീരില്‍ നിന്നുള്ള നായിക് രാജേന്ദ്ര സിങ് ആണ് വീരമൃത്യൂ വരിച്ചത്.

ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചുവെന്നും, ഏറ്റുമുട്ടലിനിടെ ഒരു സൈനികന് ജീവന്‍ നഷ്ടമായതായും ജമ്മു റീജിയണ്‍ ലഫ്റ്റനെന്റ് കേണല്‍ ദേവേന്ദ്രര്‍ ആനന്ദ് അറിയിച്ചു. ബന്ദിയെ മോചിപ്പിക്കുന്നതിനിടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റതായും ജമ്മു ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകേഷ് സിങ് പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കൊടുംഭീകരനായ ഒസാമ, ഹിസ്ബുള്‍ സംഘാംഗങ്ങളായ സാഹിദ്, ഫറൂഖ് എന്നിവരെയാണ് സൈന്യം വധിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ പരിഹാര്‍ അദേഹത്തിന്റെ സഹോദരന്‍ അജിത് പരിഹാര്‍, ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ്മ, അദേഹത്തിന്റെ അംഗരക്ഷകന്‍ എന്നിവരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ അമനകം കേസുകളില്‍ പോലീസ് തിരയുന്ന കുറ്റവാളിയാണ് തലയ്ക്ക് ലക്ഷങ്ങള്‍ വിലയുള്ള ഒസാമ.

കിഷ്ത്വാറില്‍ ഭീകരര്‍ക്കെതിരെ നടപടികള്‍ സൈന്യം കര്‍ശനമാക്കിയതോടെയാണ് ഒസാമയും സംഘവും സ്ഥലം വിടാനുള്ള ശ്രമത്തിനിടെയാണ് സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. കിഷ്ത്വാര്‍-ദേശീയപാതയ്ക്കു സമീപത്തെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വീട്ടുകാരെ ബന്ദിയാക്കിയത്.



from mangalam.com https://ift.tt/2mLLTng
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages