മലപ്പുറം: പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ എൽ.ഡി.എഫ്. സർക്കാരിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് മുസ്‌ലിംലീഗ് രാജ്യസഭാംഗം പി.വി. അബ്ദുൾവഹാബിനെതിരേ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. ആരും പാർട്ടിക്ക് അതീതരല്ലെന്നും വിഷയം സംസ്ഥാന നേതൃത്വം ചർച്ചചെയ്യണമെന്നും ബഷീറലി തങ്ങൾ ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. സർക്കാരിനെ ലീഗ് എം.പി. പ്രകീർത്തിച്ച വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും ബഷീറലിതങ്ങൾ ആവശ്യപ്പെട്ടു. വിവാദത്തിൽ പി.വി. അബ്ദുൾവഹാബ് എം.പി. വിശദീകരണം നൽകിയതിനു പിന്നാലെയാണ് വിമർശനമുയരുന്നത്. അതേസമയം, നിലമ്പൂർ പോത്തുകല്ലിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾമാത്രം അടർത്തിയെടുത്ത് ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിച്ചെന്നാണ് പി.വി. അബ്ദുൾവഹാബിന്റെ വിശദീകരണം. പരാമർശങ്ങൾ മുസ്‌ലിംലീഗ് പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. സർക്കാർസംവിധാനങ്ങൾ കഴിഞ്ഞവർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞ അതേ, പ്രസംഗത്തിൽ സംസ്ഥാനസർക്കാരിനെതിരേ വിമർശനം ഉന്നയിച്ചിരുന്നതായും വഹാബ് വ്യക്തമാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/30lCJvO
via
IFTTT
No comments:
Post a Comment