നിരപരാധികളെ കൊന്നൊടുക്കുന്നത് പാക്ക് സൈന്യത്തിന്റെ കൊടും ക്രൂരത; ഗുലാലെയുടെ തുറന്നു പറച്ചിലില്‍ കുരുക്കിലായിരിക്കുന്നത് പാക്കിസ്ഥാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 28, 2019

നിരപരാധികളെ കൊന്നൊടുക്കുന്നത് പാക്ക് സൈന്യത്തിന്റെ കൊടും ക്രൂരത; ഗുലാലെയുടെ തുറന്നു പറച്ചിലില്‍ കുരുക്കിലായിരിക്കുന്നത് പാക്കിസ്ഥാന്‍

നിരപരാധികളായ നിരവധി പഷ്തൂണുകളെ പാക്കിസ്ഥാന്‍ പട്ടാളം കൊന്നുകളഞ്ഞു. ആയിരക്കണക്കിന് ആളുകളെ തടങ്കലിലിട്ടു പീഡിപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലെ ഇസ്‌മൈയിലാണ് പാക്കിസ്ഥാനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ യുഎസില്‍ രഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് ഗുലാലെ. വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം നടക്കുമ്പോള്‍ യുഎന്‍ ആസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭവുമായെത്തിയ ന്യൂനക്ഷങ്ങളായ പഷ്തൂണ്‍, ബലൂച്ചീസ്, സിന്ധീസ് തുടങ്ങിയവരോടൊപ്പം ഗുലാലെയും ചേര്‍ന്നിരുന്നു.

പാക്കിസ്ഥാനില്‍ പട്ടാളവും ഭരണകൂടവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം. അനധികൃതമായി തടങ്കലില്‍ ഇട്ടിരിക്കുന്നവരെ മോചിപ്പിക്കണം. ഖൈബര്‍ പഖ്തുന്‍ക്വ പ്രവിശ്യയിലെ പട്ടാളത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം. തന്റെ മാതാപിതാക്കളെക്കുറിച്ചും യുഎസിലേക്ക് കടക്കാന്‍ തന്നെ സഹായിച്ചവരെ കുറിച്ചും ഇപ്പോഴും ആശങ്കയുണ്ടെന്നും ഗുലാലെ പറഞ്ഞു.

പാക്കിസ്ഥാന്‍ അവരുടെ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു തന്നെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. എനിക്കെതിരെ നില്‍ക്കാന്‍ കുടുംബത്തിനുമേല്‍ സമ്മര്‍ദംചെലുത്തി. തന്റെ മാതാപിതാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയും കേസുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കുടുംബത്തിലെ മുഴുവന്‍ ആളുകളും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. യുഎസ് തന്നെ രാജ്യത്തു നിന്നു പുറത്താക്കുമെന്നാണ് പാക്കിസ്ഥാന്റെ വിചാരം. എന്നാല്‍ എന്തുവിലകൊടുത്തും ഇവിടെ പിടിച്ചുനില്‍ക്കും കഴിഞ്ഞ ദിവസം ഒരു അഫ്ഗാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗുലാലെ പറഞ്ഞു.



from mangalam.com https://ift.tt/2lYcoWf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages