കൊച്ചി: തര്‍ക്കത്തിലിരുന്ന പിറവം സെന്റ് മേരിസ് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി തുറന്നു കൊടുത്തു. സുപ്രീംകോടതി വിധി നടപ്പാക്കി ആരാധന നടത്താനായി പള്ളിയുടെ പ്രധാന വാതില്‍ ഞായറാഴ്ച രാവിലെയാണ് തുറന്നുകൊടുത്തത്. ഓര്‍ത്തഡോക്‌സ് വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ആരാധന നടക്കുന്നത്. പള്ളി പരിസരത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളും ആരാധനയ്ക്കായി പള്ളിയില്‍ എത്തിയിട്ടുണ്ട്.
കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇടവാകംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങെ.കടുക്കാന്‍ തടസ്സമില്ല. എന്നാല്‍ പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസിന്റെയും കളക്ടറുടെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ കളക്ടര്‍ക്കാണ് പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തുവെന്ന് വ്യക്തമാക്കി കളക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം പ്രതിഷേധ സൂചകമായി പള്ളിയോട് അടുത്ത റോഡില്‍ താത്ക്കാലിക മദ്ബഹ തയാറാക്കി യാക്കോബായ വിഭാഗം ആരാധന നടത്തുകയാണ്. 1934 ലെ ഭരണഘടനപ്രകാരമാണ് കേസില്‍ സുപ്രീംകോടതി 2018 ഏപ്രില്‍ 19 ന് വിധി പുറഞപ്പെടുവിപ്പിച്ചത്. സുപ്രീംകോടതി വിധി അനുസരിക്കാതെ യാക്കോബായ വിഭാഗം പള്ളിയില്‍ തന്നെ തുടരുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വിധി പ്രകാരം നിശ്ചയിക്കപ്പെട്ട വൈദികരെ തടയുകയും സമാന്തര ഭരണം തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പള്ളി വികാരിയും ട്രസ്റ്റിമാരും ഹൈക്കോടതിയെ സമീപിച്ചത്. യാക്കോബായ സഭാ വിശ്വാസികളെ പള്ളിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടിയിലൂടെ ജി്‌ല കളക്ടര്‍ എസ്. സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ യാക്കോബായ വിഭാഗം അനുവദിക്കാഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
from mangalam.com https://ift.tt/2mJhw0W
via IFTTT
No comments:
Post a Comment