ന്യൂഡല്‍ഹി: വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയന്‍സിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് നല്‍കിയെന്ന് റിപ്പോര്‍ട്ട്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റമെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ചുള്ള വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മുന്ന് മക്കള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
2015 ലെ കള്ളപ്പണ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്. ഒരുദേശീയ ദിനപ്പത്രം പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പക്ഷേ റിലയന്‍സ് തള്ളിയിട്ടുണ്ട്. അത്തരം ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഈവര്‍ഷം മാര്‍ച്ച് 28 നായിരുന്നു നോട്ടീസ് നല്‍കപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏജന്‍സികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് നിതയ്ക്കും മക്കള്‍ക്കും നോട്ടീസ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ 2011 ലെ നിക്ഷേപകരായ 700 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കിട്ടിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. 2019 ഫെബ്രുവരി 4 ന് കിട്ടിയ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റിലയന്‍സിന്റെ വരുമാന സ്രോതസ്സായ 14 കാര്യങ്ങളില്‍ ഒന്നായ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് കണക്കില്‍ പെടാത്ത വിദേശപണം സ്വരൂപിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
from mangalam.com https://ift.tt/2LNEQ68
via IFTTT
No comments:
Post a Comment