മധ്യപ്രദേശിൽ ‘ കെണിയിൽ’ കുടുങ്ങിയ മുൻ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 29, 2019

മധ്യപ്രദേശിൽ ‘ കെണിയിൽ’ കുടുങ്ങിയ മുൻ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ പുറത്ത്

ഭോപാൽ: മധ്യപ്രദേശിൽ 'പെൺകെണി'യിൽ കുടുങ്ങിയ മുൻ മുഖ്യമന്ത്രിയുടെയും ഒരു പ്രമുഖ വലതുപക്ഷ നേതാവിന്റെ സഹായിയുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇവ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഹോട്ടൽമുറിയിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമീപകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ലൈംഗിക അഴിമതിക്കേസാണിതെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) പറഞ്ഞു. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ആയിരക്കണക്കിനു ദൃശ്യങ്ങളും അടങ്ങിയ പെൻ ഡ്രൈവുകളും ലാപ്ടോപ്പുകളും എസ്.ഐ.ടി. പിടിച്ചെടുത്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് ഇവയെല്ലാം ചിത്രീകരിച്ചത്. ക്യാമറ പിടിപ്പിച്ച കണ്ണട, ലിപ്സ്റ്റിക് ബോട്ടിൽ, മൊബൈൽ തുടങ്ങിയവയുപയോഗിച്ചു ദൃശ്യങ്ങൾ പകർത്തിയാണ് പ്രതികൾ ബ്ലാക്മെയ്ലിങ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത തെളിവുകളിൽ മുതിർന്ന രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഉന്നതോദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ.ടി. അറിയിച്ചു. അതിനിടെ അറസ്റ്റിലായ ആരതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയിൻ, ശ്വേത സ്വപ്നിൽ ജെയ്ൻ, ബർഖ സോണി എന്നിവരെ ചോദ്യം ചെയ്യാനായി ഇന്ദോറിൽനിന്ന് ഭോപാലിലെത്തിച്ചു. content highlights:Madhya Pradesh honey trap case: Video of ex-CM


from mathrubhumi.latestnews.rssfeed https://ift.tt/2opZilv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages