നാട്ടുകാര്‍ തിന്നുന്ന സ്വന്തം അരിയില്‍ സപ്‌ളൈകോയ്ക്ക് വിശ്വാസമില്ല ; എംഎല്‍എ മാരുടെ ഓണക്കിറ്റില്‍ പുറത്തു നിന്നും നല്ല ബ്രാന്റ് ; പ്രളയ ബാധിതര്‍ക്ക് നല്‍കാന്‍ പോലും മാര്‍ഗ്ഗമില്ലാത്തപ്പോള്‍ ധൂര്‍ത്തടി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 8, 2019

നാട്ടുകാര്‍ തിന്നുന്ന സ്വന്തം അരിയില്‍ സപ്‌ളൈകോയ്ക്ക് വിശ്വാസമില്ല ; എംഎല്‍എ മാരുടെ ഓണക്കിറ്റില്‍ പുറത്തു നിന്നും നല്ല ബ്രാന്റ് ; പ്രളയ ബാധിതര്‍ക്ക് നല്‍കാന്‍ പോലും മാര്‍ഗ്ഗമില്ലാത്തപ്പോള്‍ ധൂര്‍ത്തടി...!!

തിരുവനന്തപുരം: എം.എല്‍.എമാര്‍ക്കു നല്‍കുന്ന ഓണക്കിറ്റില്‍ പുറത്തുനിന്നുള്ള നല്ല ബ്രാന്റിന്റെ അഞ്ചു കിലോ അരി വേണമെന്ന സെപ്ലെകോ എം.ഡി: കെ.എന്‍. സതീഷിന്റെ ഉത്തരവ് വിവാദത്തില്‍. സ്വന്തം അരിയില്‍ എം.ഡിക്കുപോലും വിശ്വാസമില്ലെന്നു വ്യക്തമാക്കുന്നതാണ് ഉത്തരവെന്ന് പരക്കെ വിര്‍മശനം.

മുഴുവന്‍ എം.എല്‍.എമാര്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കണമെന്നു നിര്‍ദേശിക്കുന്ന ഉത്തരവിലാണ് പുറത്തുനിന്നുള്ള അഞ്ചു കിലോ അരി അതത് സ്ഥലത്തെ റീജിയണല്‍ മാനേജര്‍മാര്‍ നേരിട്ട് ഉറപ്പുവരുത്തണമെന്ന നിര്‍ദേശിച്ചിരിക്കുന്നത്. അരിക്കു പുറമേ, പുട്ടുപൊടി, അപ്പംപൊടി, ചെറുപയര്‍, പായസം കിറ്റ്, ശര്‍ക്കര, തേയില, സേമിയ, നെയ്യ്, ഏലയ്ക്കാ, ഉപ്പേരി, ശര്‍ക്കരവരട്ടി, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ അടങ്ങിയ കിറ്റാണിത്.

ഇവ എം.എല്‍.എയുടെ വീട്ടിലോ ഓഫീസിലോ നേരിട്ട് എത്തിച്ചുകൊടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. വിപണന പ്രോത്സാഹനം എന്നപേരില്‍ ബില്‍ അടിക്കാനും ഉത്തരവിലുണ്ട്. പ്രളയബാധിതര്‍ക്കു പോലും സൗജന്യകിറ്റ് വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടുമ്പോഴാണ് കടക്കെണിപോലും മറന്നുള്ള സെപ്ലെകോയുടെ ഈ ധൂര്‍ത്തെന്നാണ് വിമര്‍ശനം.



from mangalam.com https://ift.tt/2PWvJoZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages