ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മലയാളി താരം ജാബിറിന് സെമി കടക്കാനായില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 28, 2019

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മലയാളി താരം ജാബിറിന് സെമി കടക്കാനായില്ല

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി. ജാബിറിന് ഫൈനലിലെത്താനായില്ല. സെമിയിലെ മൂന്നാം ഹീറ്റ്സിൽ ഓടിയ ജാബിർ 49.71 സെക്കൻഡിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഈ ഹീറ്റ്സിലെ ആദ്യ രണ്ടു സ്ഥാനക്കാർ ഫൈനലിലെത്തി. ആദ്യദിനം യോഗ്യതാറൗണ്ടിൽ 49.62 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജാബിർ സെമിയിലെത്തിയത്. നേരത്തെ വെള്ളിയാഴ്ച രാത്രി ഈയിനത്തിലെ ഒന്നാം ഹീറ്റ്സിൽ 49.62 സെക്കൻഡിൽ, മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിർ സെമി ഉറപ്പിച്ചത്. മലപ്പുറം പന്തല്ലൂർ സ്വദേശിയായ ജാബിറിന്റെ ഈയിനത്തിലെ മികച്ച സമയം 49.13 സെക്കൻഡാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2mHPLpt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages