തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥി ആക്കുന്നതില്‍ തര്‍ക്കം ഉടലെടുത്തെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ പ്രതികരണം.
വട്ടിയൂര്‍ക്കാവില്‍ ജില്ലാ ഘടകം കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയെന്നായിരുന്നു വിവരം. ഈ പ്രതിസന്ധി അവസാനിക്കുന്നത് വരെ കുമ്മനത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നും വിവരമുണ്ട്.
നേരത്തെ ബിജെപി നേതാവ് ഒ രാജഗോപാലായിരുന്നു വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനം നടത്തിയത്. മത്സരിക്കാനായി കുമ്മനം സമ്മതം അറിയിച്ചെന്നും തിങ്കളാഴ്ച വട്ടിയൂര്‍ക്കാവിലെത്തി കുമ്മനം പ്രചരണം തുടങ്ങുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.
ഇക്കുറി സിപിഎം സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മോഹന്‍കുമാറുമാണ് മത്സരിക്കുന്നത്. കെ മുളീധരന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിച്ചിരുന്നു. അന്ന് 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരനാണ് ജയിച്ചത്. 32 ശതമാനം വോട്ട് പിടിക്കാന്‍ കുമ്മനത്തിനായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2myyWNT
via IFTTT
No comments:
Post a Comment