സൗരയൂഥത്തിന് പുറത്ത് ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

സൗരയൂഥത്തിന് പുറത്ത് ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തിൽ ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളത്. ഭൂമിയെ പോലെ തന്നെ ജീവിക്കാൻ സഹായിക്കുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ2-18ബി. അവിടെ വെള്ളത്തിന് ദ്രാവക രൂപത്തിൽ നിലനിൽക്കാൻ സാധിക്കുമെന്നും നാച്ചർ ആസ്ട്രോണമി എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചലേഖനത്തിൽപറയുന്നു. ജീവന്റെ അടയാളങ്ങൾക്കായുള്ള നമ്മുടെ തിരച്ചിൽ സൗരയൂഥത്തിന് പുറത്തുള്ള മികച്ച പരീക്ഷാർഥിയാണ് ഈ ഗ്രഹമെന്ന് ലേഖനം പറയുന്നു. ഇതിന്റെ ഉപരിതലത്തിൽ സമുദ്രങ്ങളുണ്ടെന്ന് നമുക്ക് ഊഹിക്കാനാവില്ല. പക്ഷേ അതൊരു യഥാർത്ഥ സാധ്യതയാണ്. ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിൽ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറഞ്ഞു. 2015-ൽ നാസ സൂപ്പർ എർത്ത്സ് എന്ന വിളിപ്പേരിൽ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ2-18ബി. Content Highlights:Water found for first time on potentially habitable planet


from mathrubhumi.latestnews.rssfeed https://ift.tt/32GQrKX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages