തിരുവനന്തപുരം: കെ.എം. മാണിയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയോജകമണ്ഡലത്തില്‍ രണ്ടില ചിഹ്നത്തിന്റെ കാര്യം റിട്ടേണ്ടിങ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. നാമനിര്‍ദ്ദേശപത്രിക പരിശോധിച്ച ശേഷമാകും ഇതിനെക്കുറിച്ച് തീരുമാനമെടുക്കുക. അവകാശവാദം ഉന്നയിക്കാന്‍ അധികാരം പാര്‍ട്ടി ഭാരവാഹികള്‍ക്ക് മാത്രമായിരിക്കും. റിട്ടേണിങ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.
അതേസമയം, ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രണ്ടായാണ് പത്രിക സമര്‍പ്പിക്കുന്നത്. രണ്ടില ചിഹ്നത്തോടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയിലും. ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രികാ സമര്‍പ്പണം നടത്തുന്നത്.
നേരത്തെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമില്ലെന്നും കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മാത്രമാണ് ജോസ് ടോം മത്സരിക്കുന്നതെന്നും പി.ജെ. ജോസഫ് വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2PG7lYy
via IFTTT
No comments:
Post a Comment