കൊച്ചി : മരടില്‍ തീരദേശച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ അഞ്ചു കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കണമെന്നു സുപ്രീം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നു തീരും. പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കി ഇന്നേക്കകം റിപ്പോര്‍ട്ട് നല്‍കുക, അതു ചെയ്തില്ലെങ്കില്‍ 23-നു ചീഫ് സെക്രട്ടറി വിശദീകരണവുമായി നേരിട്ടു ഹാജരാകുക എന്നു കഴിഞ്ഞ ആറിനാണു സുപ്രീം കോടതി ഉത്തരവിട്ടത്.
തുടര്‍ന്ന്, ഫ്ളാറ്റിലെ താമസക്കാര്‍ ഒഴിയാന്‍ നിര്‍ദേശിച്ച് മരട് നഗരസഭ നോട്ടീസ് പതിക്കുകയും കെട്ടിടം പൊളിക്കാനായി കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, പൊളിക്കാനുള്ള നീക്കമൊന്നും നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് നഗരസഭാ സെക്രട്ടറി ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ രാഷ്ട്രീയകക്ഷികള്‍ ഒന്നിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. നഗരസഭയ്ക്കും ഫ്ളാറ്റിനും മുന്നില്‍ റിലേ നിരാഹാര സമരം നടത്തി.
സുപ്രീം കോടതിയില്‍ പിഴവു തിരുത്തല്‍ ഹര്‍ജി നല്‍കിയതിനു പുറമേ, െഹെക്കോടതിയെയും സമീപിച്ചു. ഫ്ളാറ്റുകള്‍ സംരക്ഷിക്കണമെന്നാണു സര്‍ക്കാരിന്റെയും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെയും അഭിപ്രായം. മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കും നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കണം. അനുമതി നല്‍കിയ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളെയും അന്വേഷണത്തിനു വിധേയമാക്കണം. ഉത്തമവിശ്വാസത്തില്‍ ഫ്ളാറ്റ് വാങ്ങിയവര്‍ക്കു കുറ്റക്കാരില്‍നിന്ന് നഷ്ടം ഈടാക്കി നല്‍കണം. മരട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ല. ഇതു സംസ്ഥാന വിഷയമാണ്.
സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ 11 ലക്ഷം പേര്‍ പുതുതായി ബി.ജെ.പിയിലെത്തിയതായി ശ്രീധരന്‍ പിള്ള പറഞ്ഞു. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരും അംഗങ്ങളായി. ന്യൂനപക്ഷ വിഭാഗത്തിലുള്ള പതിനായിരക്കണക്കിനാളുകള്‍ പുതുതായി അംഗത്വമെടുത്തു.
ഇവരില്‍ പ്രധാനപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. ഇടത് പാര്‍ട്ടികളില്‍ ഭാരവാഹികളായിരുന്ന നാലായിരത്തോളം പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇവരുടെ പട്ടികയും പുറത്തുവിടും. അംഗത്വപ്രചാരണം ഡിസംബര്‍ വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2LCkApg
via IFTTT
No comments:
Post a Comment