89 വോട്ടുകള്‍ക്ക് നഷ്ടമായ സീറ്റ് പിടിച്ചെടുക്കാന്‍ ബിജെപി, തടസ്സം രവീശതന്ത്രിക്കെതിരേയുള്ള പാളയത്തിലെ പട ; ഖമറുദ്ദീനും പ്രശ്‌നം മുസ്‌ളീംലീഗ് പ്രാദേശിക കമ്മറ്റികളിലെ പൊട്ടിത്തെറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 29, 2019

89 വോട്ടുകള്‍ക്ക് നഷ്ടമായ സീറ്റ് പിടിച്ചെടുക്കാന്‍ ബിജെപി, തടസ്സം രവീശതന്ത്രിക്കെതിരേയുള്ള പാളയത്തിലെ പട ; ഖമറുദ്ദീനും പ്രശ്‌നം മുസ്‌ളീംലീഗ് പ്രാദേശിക കമ്മറ്റികളിലെ പൊട്ടിത്തെറി

കാസര്‍ഗോഡ് : ഇരുമുന്നണികളും കാത്തുനിന്ന ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം വന്നതോടെ മഞ്ചേശ്വരത്ത് ഇനി പോരാട്ടം. യു.ഡി.എഫും എല്‍.ഡി.എഫും പ്രചാരണരംഗത്തു മുന്നോട്ടുപോയെങ്കിലും കഴിഞ്ഞ തവണ 89 വോട്ടിനു കെ.സുരേന്ദ്രനു െകെവിട്ട മണ്ഡലം ഇക്കുറി പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ബി.ജെ.പി. മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ് മഞ്ചേശ്വരത്തു മത്സരിക്കുന്നത് ഇത് ആദ്യമല്ല. മുന്‍മന്ത്രിയും മുസ്ലിം ലീഗ് ജീല്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുള്ളയ്ക്കു വിജയപരാജയങ്ങള്‍ നല്‍കിയ മണ്ഡലം കൂടിയാണു മഞ്ചേശ്വരം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നത്. 89 വോട്ടിനാണു ചെര്‍ക്കളത്തിന്റെ പിന്‍ഗാമിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ മുസ്ലിംലീഗിലെ അബ്ദുള്‍ റസാഖ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെയാണു പരാജയപ്പെടുത്തിയത്. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ െഹെക്കോടതിയില്‍ നല്‍കിയ കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് അബ്ദുള്‍ റസാഖിന്റെ മരണം. കള്ളവോട്ട് നടന്നെന്നായിരുന്നു റസാഖിന്റെ ആരോപണം. കേസ് ഏറെനാള്‍ മുന്നോട്ടുപോയെങ്കിലും ഒടുവില്‍ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചു.

അബ്ദുള്‍ റസാക്കിന്റെ പിന്‍ഗാമിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ എം.സി.ഖമറുദിന്‍ പ്രചാരണരംഗത്ത് ഏറെ മുന്നിലാണ്. സ്ഥാനാര്‍ഥി നിര്‍ണയം ലീഗിലെ പ്രാദേശിക കമ്മിറ്റികളില്‍ പൊട്ടിത്തെറിയുണ്ടാക്കിയെങ്കിലും നേതൃത്വം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറിച്ചിന്തിച്ചില്ല. പ്രദേശത്തുള്ളവര്‍ വേണമെന്നായിരുന്നു യൂത്ത് ലീഗുകാരുടെ ആവശ്യം. പ്രതിഷേധം വോട്ടുചോര്‍ച്ചയ്ക്കു കാരണമാകുമോയെന്നു ചില നേതാക്കള്‍ക്ക് ആശങ്കയുണ്ട്. മത്സരം മഞ്ചേശ്വരത്താണെങ്കിലും വോട്ടന്മാരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ തുറമുഖനഗരമായ മംഗലാപുരത്തുപോലുമുണ്ട്. മംഗലാപുരത്തെ ബിഷപ്പുമാരെയും മതനേതാക്കളെയും മറ്റും കണ്ട് ഖമറുദ്ദിന്‍ പിന്തുണ തേടിയിട്ടുണ്ട്.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ശങ്കര്‍ െറെ ഈ മണ്ഡലത്തിലുള്ളയാളാണ്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പ് െറെയിലൂടെ ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലാണ് എല്‍.ഡി.എഫിന്. അന്ന് എല്‍.ഡി.എഫിലെ സി.എച്ച്. കുഞ്ഞമ്പു 19 വര്‍ഷം യു.ഡി.എഫിലെ ചെര്‍ക്കളം അബ്ദുള്ള കുത്തകയാക്കിയ മണ്ഡലത്തില്‍ അട്ടിമറി ജയം നേടിയിരുന്നു. ചെര്‍ക്കളം മൂന്നാം സ്ഥാനത്തായി. 4829 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് സി.എച്ച്. കുഞ്ഞമ്പു അന്നു വിജയിച്ചത്.

പ്രധാനമായും ഭാഷാ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ശങ്കര്‍ െറെയ്ക്ക്. ഖമറുദീനും ശങ്കര്‍ െറെയും തിരഞ്ഞെടുപ്പ് ഗോദയില്‍ പുതുമുഖങ്ങളാണെങ്കിലും എന്‍.ഡി.എ.സ്ഥാനാര്‍ഥി രവിശ തന്ത്രി കുണ്ടാറിന് തിരഞ്ഞെടുപ്പ് പുത്തരിയല്ല. 2016 ല്‍ കാസര്‍ഗോഡ് നിയമസഭാ മണ്ഡലത്തിലും 2019 ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തെയും പ്രതിനിധികരിച്ച മുന്‍ പരിചയമുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിലലെങ്കിലും കന്നഡയും തുളുവും കൊങ്ങിണിയുമെല്ലാം തന്ത്രിക്ക് വഴങ്ങും. അതേസമയം രവീശതന്ത്രി കുണ്ടാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ബി.ജെ.പി. തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ തര്‍ക്കമുണ്ടായിരുന്നു.

ഹൊസങ്കടിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാടകീയ രംഗങ്ങള്‍ക്കാണു സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നു വ്യക്തമാക്കി ബി.ജെ.പി. മഞ്ചേശ്വരം, കുമ്പള പഞ്ചായത്ത് കമ്മിറ്റികള്‍ അതൃപ്തി പരസ്യമാക്കിയതോടെ നേതൃത്വം വെട്ടിലായി. . കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്നും വിജയപ്രതീക്ഷ അസ്തമിച്ചെന്നും ഒരുവിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞതവണ കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. ഈ വോട്ടുകളുടെ എണ്ണം കൂട്ടി ജയമുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പാര്‍ട്ടി സ്ഥാനാര്‍ഥിനിര്‍ണയത്തിനു തയാറെടുത്തത്.

കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ െറെയെ ആദ്യം സമീപിച്ചെങ്കിലും നീക്കം പാളിയതോടെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തോ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്രഭണ്ഡാരിയോ സ്ഥാനാര്‍ഥിയായേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ടാറിനെയായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ആര്‍.എസ്.എസിന്റെയും പിന്തുണയാണു കുണ്ടാറിനെ തുണച്ചത്. ഹൊസങ്കടിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കുണ്ടാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എല്‍. ഗണേഷ് രംഗത്തെത്തിയത് വാഗ്വാദത്തിനു വഴിവച്ചു. ഇതിനെതിരേ കയര്‍ത്ത ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഗണേഷിനെ തടഞ്ഞുവച്ചു. ഈ രംഗങ്ങള്‍ ചിത്രീകരിച്ച ഏഷ്യാനെറ്റ് ക്യാമറാമാന്‍ സുനില്‍ കുമാറിനെ െകെയേറ്റം ചെയ്യുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു.

ആക്രമണദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച കെ.യു.ഡബ്ല്യു.ജെ. ജില്ലാ കമ്മിറ്റി അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി പ്രഖ്യാപനം െവെകിയെങ്കിലും പഞ്ചായത്തു തലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി. നേരത്തെ ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ ആഞ്ഞുവീശുന്ന ബി.ജെ.പി. അനുകൂലക്കാറ്റ് ഇക്കുറി മഞ്ചേശ്വരത്തും വീശുമെന്ന കണക്കുകൂട്ടലിലാണു ബി.ജെ.പി.

മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, െപെവളിഗെ, മങ്കല്‍പ്പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ പഞ്ചായത്തുകളാണു മണ്ഡലത്തിലുള്ളത്. ഇതില്‍ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മങ്കല്‍പ്പാടി, കുമ്പള , എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം യു.ഡി.എഫിനാണ്. െപെവളിഗെ, പുത്തിഗെ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. ഭരിക്കുന്നു. ബി.ജെ.പിക്ക് ഒറ്റ പഞ്ചായത്തുമില്ല. മുന്നണികളെയും പാര്‍ട്ടികളെയും മാറിമാറി ജയിപ്പിച്ച പാരമ്പര്യമാണു മഞ്ചേശ്വരത്തിന്റേത്. ഇത്തവണ കാറ്റ് എങ്ങോട്ടു വീശുമെന്നതു പ്രചാരണം ചൂട് പിടിക്കുന്നതോടെ മനസിലാകും.



from mangalam.com https://ift.tt/2nFlRlT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages