തനത് ഹിന്ദി മാതൃഭാഷയായിട്ടുള്ളവർ 26 ശതമാനം മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 15, 2019

തനത് ഹിന്ദി മാതൃഭാഷയായിട്ടുള്ളവർ 26 ശതമാനം മാത്രം

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം ആളുകളുടെ മാതൃഭാഷ ഹിന്ദിയാണെന്ന വാദം ശരിയല്ലെന്ന് സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു. 2011-ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യയുടെ 43.63 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ഇതിൽത്തന്നെ തനത് ഹിന്ദി മാതൃഭാഷയാക്കിയിരിക്കുന്നത് ജനസംഖ്യയുടെ 26 ശതമാനം പേർ മാത്രമാണ് (32.22 കോടി). ഹിന്ദിയുടെ അമ്പതിലേറെ വകഭേദങ്ങളാണ് ബാക്കിയുള്ളവരുടെ മാതൃഭാഷ. അഞ്ചുകോടിയിലേറെപ്പേർ സംസാരിക്കുന്ന ഭോജ്പുരിയാണ് ഇതിൽ പ്രധാനം. ബിഹാറിലെ ഗ്രാമപ്രദേശങ്ങളും ഉത്തർപ്രദേശിന്റെ ചില പ്രദേശങ്ങളും ഭോജ്പുരിയാണ് സംസാരിക്കുന്നത്. ബിഹാറിലെ മധുബനി, ദർബംഗ തുടങ്ങിയ ജില്ലകളിൽ സോതിപുര അഥവാ സെൻട്രൽ മൈഥിലിയാണ് സംസാരഭാഷ. ഇതോടൊപ്പം സന്താളി, ദോഗ്രി, സിന്ധി, കശ്മീരി, ബോഡോ തുടങ്ങിയ പ്രാദേശിക ഭാഷകളും ഹിന്ദി മേഖലകളെന്ന് കരുതപ്പെടുന്ന ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ നിലവിലുണ്ട്. ഹിന്ദിയോ അതിന്റെ വകഭേദങ്ങളോ അല്ലാത്ത ഭാഷ സംസാരിക്കുന്നവർ ജനസംഖ്യയുടെ 56 ശതമാനത്തിലേറെയുണ്ട്. എട്ടു ശതമാനത്തിലേറെപ്പേർ സംസാരിക്കുന്ന ബംഗാളിയാണ് ഏറ്റവും കൂടുതൽപ്പേർ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷ. ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയുടെ സാഹചര്യത്തിലാണ് ഭാഷയുമായി ബന്ധപ്പെട്ട ജനസംഖ്യാകണക്കുകൾ ചർച്ചയാകുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽപ്പേർ സംസാരിക്കുന്ന ഭാഷയെന്ന നിലയിൽ ഹിന്ദിക്ക് പൊതുഭാഷയാകാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ വിലയിരുത്തൽ. ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ശതമാനത്തിൽ ഹിന്ദി 52.84 കോടി 43.63% ബംഗാളി 9.73 കോടി 8.03% മറാഠി 8.31 കോടി 6.86% തെലുങ്ക് 8.12 കോടി 6.7% തമിഴ് 6.1 കോടി 5.7% *(ആകെ ജനസംഖ്യ 121.09 കോടി) ഹിന്ദിയുടെ പ്രധാന ഉപഭാഷകൾ ഭോജ്പുരി 5.05 കോടി രാജസ്ഥാനി 2.58 കോടി ഛത്തീസ്ഗഢി 1.62 കോടി മൈഥിലി 1.27 കോടി ഹരിയാൺവി 98.06 ലക്ഷം content highlights:hindi mother tongue


from mathrubhumi.latestnews.rssfeed https://ift.tt/2UVNuDE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages