ചന്ദ്രയാൻ 2: വിക്രം ലാന്‍ഡറിനെ ഉണര്‍ത്താന്‍ സന്ദേശങ്ങളയച്ച് നാസയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

ചന്ദ്രയാൻ 2: വിക്രം ലാന്‍ഡറിനെ ഉണര്‍ത്താന്‍ സന്ദേശങ്ങളയച്ച് നാസയും

ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായുള്ള സമ്പർക്കം പുനഃസ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെശ്രമങ്ങൾക്കൊപ്പം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുംരംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാൻഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളിൽ നിന്ന് വിക്രം ലാൻഡറിലേക്ക് സന്ദേശങ്ങൾ അയച്ച് ഐഎസ്ആർഒയുടെ ശ്രമത്തിൽ നാസയും പങ്കു ചേർന്നിരിക്കുകയാണ്. ലാൻഡറുമായുള്ള സമ്പർക്കത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി റേഡിയോ സിഗ്നലുകൾ അയച്ചു കൊണ്ടിരിക്കുകയാണെന്ന് നാസ വക്താവ് അറിയിച്ചു. നാസയുടെ ഡീപ് സ്പേസ് നെറ്റ് വർക്ക് ഉപയോഗിച്ച് ലാൻഡറിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ ഐഎസ്ആർഒയുമായി ധാരണയിലെത്തിയതായി നാസ വ്യക്തമാക്കി. കാലിഫോർണിയയിലെ ഡിഎസ്എൻ സ്റ്റേഷനിൽ നിന്ന് ലാൻഡറിലേക്ക് റേഡിയോ സിഗ്നൽ അയച്ചതായി ബഹിരാകാശശാസ്ത്രജ്ഞനായ സ്കോട്ട് ടില്ലി സ്ഥിരീകരിച്ചു. 12 കിലോവാട്സ് ആവൃത്തിയുള്ള ഡിഎസ് എൻ 24 റേഡിയോ സിഗ്നലുകൾ വിക്രം ലാൻഡറെ പ്രവർത്തനക്ഷമമാക്കുമെന്നാണ് നിഗമനം. ചന്ദ്രോപരിതലത്തിലേക്കാണ് ഈ സിഗ്നലുകൾ അയക്കുന്നത്. വിക്രം ലാൻഡറിനെ കണ്ടെത്തിയ മേഖലയിലേക്കാണ് അതിശക്തമായ സിഗ്നലുകൾ തുടരെ അയച്ചു കൊണ്ടിരിക്കുന്നത്. റേഡിയോ റിഫളക്ടറായി പ്രവർത്തിച്ച് ചന്ദ്രൻ അവിടെയെത്തുന്ന സിഗ്നലുകളുടെ ഒരു ചെറിയ ഭാഗം തിരികെ അയയ്ക്കും. ഈ സിഗ്നലുകൾ സ്ഥിതിഗതി മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് സഹായമാവും. NASA Jet Propulsion Laboratory. Image Credit: jpl.nasa.gov എന്നാൽ 14 ഭൗമദിനങ്ങൾക്കുള്ളിൽവിക്രം ലാൻഡർ പ്രതികരിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം ഭാഗികമായി പരാജയമായിത്തീരും. അതിനാൽ ഏറെ നിർണായകമാണ് ഈ ദിവസങ്ങൾ. 14ദിവസങ്ങൾ വിക്രം ലാൻഡറുമായി ആശയസമ്പർക്കത്തിനായി നിരന്തരം ശ്രമിക്കാൻ തന്നെയാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. അതിനിടയിൽ സന്ദേശങ്ങൾ സ്വീകരിക്കാനും തിരികെ സന്ദേശങ്ങൾ അയക്കാനും സാധ്യമായില്ലെങ്കിൽ വിക്രം ലാൻഡറിന്റെ സോളാർ പാനലുകൾക്ക് ഊർജോത്പാദനവും സംഭരണവും അന്യമാവും. അതിനിടയിൽ ലാൻഡർ പ്രതികരിക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. 2024 ൽ മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചാന്ദ്ര പദ്ധതിയ്ക്ക് സഹായകമാണ് ഇന്ത്യയുടെചന്ദ്രയാൻ ദൗത്യം. വിക്രം ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള നാസയുടെ പാസീവ് പ്ലേലോഡ് ലേസർ റിഫ്ളക്ടറുകൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള കൃത്യമായ അകലം കണ്ടെത്താൻ സഹായകമായിരുന്നു. എന്നാൽ ലാൻഡർ ഇടിച്ചിറങ്ങിയതോടെ ഈ സാധ്യതയ്ക്ക് മങ്ങലേറ്റു. ഓർബിറ്ററിൽ നിന്ന് ലഭ്യയമാകുമായിരുന്ന വിവരങ്ങൾ നാസയുടെ ചാന്ദ്രദൗത്യത്തിന് സഹായകമായിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് കൂടുതൽ വ്യക്തതയാർന്ന ചിത്രങ്ങളും ത്രിമാനചിത്രങ്ങളും പകർത്തി അയയ്ക്കുമെന്ന് നാസ പ്രതീക്ഷിച്ചിരുന്നു. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിങ്ങിന് നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് വിക്രം ലാൻഡർ മുൻ നിശ്ചയിച്ച പാതയിൽ നിന്ന് തെന്നി മാറിയത്. തുടർന്ന് ലാൻഡറിൽ നിന്നുള്ള സിഗ്നലും നഷ്ടമായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രത്തിലെ അഭിമാന അധ്യായമായി മാറുമായിരുന്ന ചന്ദ്രയാൻ 2 ന് ദൗത്യം പൂർത്തീകരിക്കാനായില്ല. Content Highlights: Nasa's deep-space antennas sending messages to Vikram Lander


from mathrubhumi.latestnews.rssfeed https://ift.tt/2I5OWhQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages