ചൊവ്വയിലേക്ക് പാസെടുത്ത് 12.5 ലക്ഷം ഇന്ത്യക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 13, 2019

ചൊവ്വയിലേക്ക് പാസെടുത്ത് 12.5 ലക്ഷം ഇന്ത്യക്കാർ

കൊച്ചി: നാസയുടെ മാർസ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനുള്ള തള്ളിക്കയറ്റത്തിൽ മുൻപന്തിയിൽ ഇന്ത്യാക്കാരും. 2020 -ൽ വിക്ഷേപിക്കാനിരിക്കുന്ന മാർസ് റോവറിൽ യാത്രചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകൾ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂർവമാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. വ്യാഴാഴ്ചയാണ് നാസ ട്വിറ്ററിലൂടെ ഈ ആശയം ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറ്ുവരെ 1,258,674 ഇന്ത്യക്കാരാണ് ഇതുവരെ തങ്ങളുടെ പേരുകൾ ബോർഡിങ് പാസിനായി രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ കണക്കിൽ ലോകത്തിൽ രണ്ടാമതാണ് ഇന്ത്യ. 2,518,514 പേർ രജിസ്റ്റർ ചെയ്ത് തുർക്കി ഒന്നാംസ്ഥാനത്താണ്. മൊത്തത്തിൽ 9,149,160 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാസയുടെ വെബ്സൈറ്റിൽ 'സെന്റ് യുവർ നെയിം' എന്ന വിഭാഗത്തിലാണ് പേരുകൾ രജിസ്റ്റർ ചെയ്യാനാകുക. രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ ബോർഡിങ് പാസും ലഭിക്കും. മാർസ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റർ ചെയ്തവരുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാർകോഡ് തുടങ്ങിയവയാണ് ബോർഡിങ് പാസിൽ അടങ്ങിയിരിക്കുന്നത്. ഈ പേരുകൾ മൈക്രോചിപ്പിലാക്കി മൈക്രേമാർസ് റോവറിൽ ചൊവ്വയിലേക്ക് അയക്കും. പേരുകൾ ഈ മാസം 30 വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. content highlights: NASA mars rover


from mathrubhumi.latestnews.rssfeed https://ift.tt/2I85PZ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages