മണ്ണിടിച്ചിൽ: കൊങ്കൺ പാതയിൽ ഇന്ന് വണ്ടി ഓടിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 25, 2019

മണ്ണിടിച്ചിൽ: കൊങ്കൺ പാതയിൽ ഇന്ന് വണ്ടി ഓടിയേക്കും

: മണ്ണിടിഞ്ഞു തീവണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കൺ പാതയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ തീവണ്ടികൾ ഓടിത്തുടങ്ങാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മംഗളൂരു-ബെംഗളൂരു പാതയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും കാർവാറിലേക്കുമുള്ള തീവണ്ടികൾ ഞായറാഴ്ച രാത്രിയോടെ പുറപ്പെട്ടു. ഇവിടെ മണ്ണിടിഞ്ഞു കോച്ചുകൾ മറുഭാഗത്ത് കുടുങ്ങിയിരുന്നു. തിങ്കളാഴ്ചയോടെ ഇരുദിശകളിലും സർവീസ് സാധാരണ നിലയിലാകും. കൊങ്കൺ പാതയിൽ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയിൽ മണ്ണിടിഞ്ഞത് തിങ്കളാഴ്ച ഉച്ചയോടെ നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിനായി രാത്രിയിലും തിരക്കിട്ട പണി നടക്കുകയാണ്. റദ്ദാക്കിയ തീവണ്ടികൾ: കൊങ്കൺ പാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തിങ്കളാഴ്ച പുറപ്പെടേണ്ട തീവണ്ടികൾ റദ്ദാക്കി. തിരുനെൽവേലി-ജാംനഗർ ദ്വിവാര എക്സ്പ്രസ് (19577), കൊച്ചുവേളി-ലോകമാന്യതിലക് ദ്വിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22114), കൊച്ചുവേളി-ചണ്ഡിഗഢ് സംപർക് ക്രാന്തി എക്സ്പ്രസ് (12217), എറണാകുളം-മഡ്ഗാവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10216), മംഗളൂരു-മഡ്ഗാവ് പാസഞ്ചർ, മംഗളൂരു-മഡ്ഗാവ് ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. പോർബന്തറിലേക്കും അജ്മേറിലേക്കും പ്രത്യേകതീവണ്ടി യാത്രത്തിരക്കിനു പരിഹാരമായി രണ്ടു പ്രത്യേക തീവണ്ടികൾ തിങ്കളാഴ്ച കൊച്ചുവേളിയിൽനിന്നും എറണാകുളത്തുനിന്നും യാത്രപുറപ്പെടും. കൊച്ചുവേളി-പോർബന്തർ (09261) തീവണ്ടി തിങ്കളാഴ്ച രാവിലെ 11-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച പോർബന്തറിൽ എത്തും. എറണാകുളം -അജ്മേർ (02977) തീവണ്ടി തിങ്കളാഴ്ച രാത്രി 8.20-നു പുറപ്പെട്ട് ബുധനാഴ്ച അജ്മേറിൽ എത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2L6B6MU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages