ഭീകരാക്രമണത്തിനു പാക് നീക്കം; കടലിനടിയിലൂടെ ആക്രമിക്കാന്‍ പരിശീലനം ലഭിച്ചവര്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറി ; ഗുജറാത്ത് തീരത്ത് ജാഗ്രത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 29, 2019

ഭീകരാക്രമണത്തിനു പാക് നീക്കം; കടലിനടിയിലൂടെ ആക്രമിക്കാന്‍ പരിശീലനം ലഭിച്ചവര്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറി ; ഗുജറാത്ത് തീരത്ത് ജാഗ്രത

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തരപിന്തുണയ്ക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇന്ത്യയില്‍ ഭീകരാക്രമണത്തിനു പാക് െസെനികനീക്കം. പാക് കമാന്‍ഡോകളും ഭീകരരും കടല്‍മാര്‍ഗം നുഴഞ്ഞുകയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ഗുജറാത്ത് തീരത്ത് അതീവജാഗ്രത. ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയാറാണെന്നു പാകിസ്താന് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.

കടലിനടിയിലൂടെ ആക്രമണം നടത്താന്‍ പരിശീലനം ലഭിച്ച പാക് എസ്.എസ്.ജി. കമാന്‍ഡോകളും ഭീകരരും ഗുജറാത്തിലെ കച്ച്, സര്‍ക്രീക്ക് മേഖലകളിലൂടെ ചെറിയ ബോട്ടുകളില്‍ രാജ്യത്തേക്കു നുഴഞ്ഞുകയറിയെന്നാണ് ഐ.ബി. റിപ്പോര്‍ട്ട്. സാമുദായികകലാപമോ ഭീകരാക്രമണമോ ആണ് ലക്ഷ്യം. ഇവര്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന രണ്ടു ബോട്ടുകള്‍ കച്ചില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബി.എസ്.എഫ്. കണ്ടെത്തി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ഗുജറാത്തിലെ കണ്ട്‌ല, മുന്ദ്ര തുറമുഖങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി.

അസാധാരണനീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നു തുറമുഖജീവനക്കാര്‍ക്കു നിര്‍ദേശം. ചരക്കുകപ്പലുകള്‍ക്കും തീരസംരക്ഷണസേനയുടെ കാവലേര്‍പ്പെടുത്തി. കടല്‍വഴി ആക്രമണസാധ്യതയുണ്ടെന്നു നാവികസേനയും ദിവസങ്ങള്‍ക്കു മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്രീക്കിനോടു ചേര്‍ന്ന് പാകിസ്താന്‍ എസ്.എസ്.ജി. കമാന്‍ഡോകളെ വിന്യസിച്ചെന്നായിരുന്നു മുന്നറിയിപ്പ്. ശനിയാഴ്ച കച്ചിലെ ഹറാമി നലാ പ്രദേശത്താണ് ഉപേക്ഷിക്കപ്പെട്ട രണ്ടു ബോട്ടുകള്‍ ബി.എസ്.എഫ്. കണ്ടെത്തിയത്. പൊതുമേഖലയിലുള്ള കണ്ട്‌ലയും അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്രയും രാജ്യത്തെ പ്രധാനതുറമുഖങ്ങളാണ്. അറബിക്കടലിലെ കച്ച് കടലിടുക്കിലാണു രണ്ടും സ്ഥിതി ചെയ്യുന്നത്.

ജാംനഗറിലുള്ള,ലോകത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയും റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ എണ്ണശുദ്ധീകരണശാലയും (വാഡിനര്‍) ഇതേ മേഖലയിലാണ്. ഭീകരര്‍ കടല്‍വഴി ഇന്ത്യയിലേക്കു കടന്നിരിക്കാമെന്നു ബോര്‍ഡര്‍ റേഞ്ച് ഐ.ജി: ഡി.ബി. വഗേല പറഞ്ഞു. എന്നാല്‍, ഇക്കാര്യം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. സംഘര്‍ഷസാധ്യതയ്ക്ക് ആക്കംകൂട്ടി പാകിസ്താന്‍ രാത്രികാല ബാലിസ്റ്റിക് മിെസെല്‍ പരീക്ഷണവും നടത്തി. 229 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഗസ്‌നവി മിെസെലാണു പരീക്ഷിച്ചത്.

അണ്വായുധശേഷിയുള്ള, ഉപരിതല-ഉപരിതല മിെസെലാണിത്. 2005-ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം, മിെസെല്‍ പരീക്ഷണത്തെക്കുറിച്ചു പാകിസ്താന്‍ അറിയിച്ചിരുന്നെന്നാണു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പ്രകോപനം രൂക്ഷമായതോടെ പാകിസ്താനു ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. പാക് നേതാക്കളുടെ നിരുത്തരവാദ പ്രസ്താവനകള്‍ അപലപനീയമാണെന്നും ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ തയാറാണെന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പ്രകോപനമാണു പാകിസ്താന്റെ ലക്ഷ്യം.

ഇന്ത്യയുമായി ഒക്‌ടോബറില്‍ യുദ്ധമുണ്ടാകുമെന്നു പാക് റെയില്‍വേ മന്ത്രി പറഞ്ഞതടക്കം ഇതിന്റെ ഭാഗമായാണ്. പക്വതയോടെയാണു കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യ െകെകാര്യം ചെയ്യുന്നത്. ഭീകരത പാകിസ്താന്റെ ദേശീയനയമാണ്.

ജിഹാദി എന്ന വാക്കുപയോഗിച്ചാണു പാകിസ്താന്റെ പ്രകോപനം-രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. തീരസുരക്ഷ ശക്തിപ്പെടുത്തിയതായും ഏത് ആക്രമണനീക്കത്തെയും നേരിടാന്‍ തയാറാണെന്നും നാവികസേനാ ഉപമേധാവി മുരളീധര്‍ പവാര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. കശ്മീരിനായി അവകാശവാദമുന്നയിക്കാന്‍ പാകിസ്താന് അര്‍ഹതയില്ലെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ലേയില്‍ പ്രതികരിച്ചു.



from mangalam.com https://ift.tt/30JCPhN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages