ആറര ലക്ഷത്തോളം പേർ പുതുതായി ബി.ജെ.പി.യിൽ ചേർന്നു - ശ്രീധരൻ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 20, 2019

ആറര ലക്ഷത്തോളം പേർ പുതുതായി ബി.ജെ.പി.യിൽ ചേർന്നു - ശ്രീധരൻ പിള്ള

കൊച്ചി: അംഗത്വ പ്രചാരണത്തിലൂടെ കേരളത്തിൽ ആറര ലക്ഷത്തോളം പേർ പുതുതായി ബി.ജെ.പി.യിൽ ചേർന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുകൂടാതെ 50,000 പേർ മിസ്ഡ് കോളിലൂടെ അംഗത്വം നേടിയതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്. അംഗത്വ പ്രചാരണത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ മുൻ എം.എൽ.എ. ഉമേഷ് ചള്ളിയിൽ, കാലിക്കറ്റ് സർവകലാശാല മുൻ വി.സി. ഡോ. അബ്ദുൾ സലാം, കോഴിക്കോട് മുൻ മേയർ അഡ്വ. യു.ടി. രാജൻ, അബ്ദുൾ റഹ്മാൻ ബാഫക്കി തങ്ങളുടെ ചെറുമകൻ സയ്യദ് താഹ ബാഫക്കി തങ്ങൾ, മുൻ മന്ത്രി നാലകത്ത് സൂപ്പിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രൊഫ. ടി.കെ. ഉമ്മർ, സേവാദൾ നേതാക്കളായ പ്രകാശ് നട്ടക്കുളങ്ങര, തോമസ് മാത്യു, സംവിധായകൻ സോമൻ അമ്പാട്ട്, മനോരോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. യാഹ്യ ഖാൻ, കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് ജാസിം തുടങ്ങിയവരും ബി.ജെ.പി. യിൽ എത്തിയതായി ശ്രീധരൻ പിള്ള പറഞ്ഞു. ബുധനാഴ്ച കോഴിക്കോട്ട് നടക്കുന്ന ന്യൂനപക്ഷ നവാഗത സമ്മേളനത്തിൽ ഔദ്യോഗികമായി അംഗത്വം നൽകും. 16 പ്രമുഖരുൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ബി.ജെ.പി.യിൽ ചേരുന്നത്. ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുന്ന സി.പി.എമ്മിനും കോൺഗ്രസിനുമുള്ള തിരിച്ചടിയാണിത് - ശ്രീധരൻ പിള്ള പറഞ്ഞു. ലക്ഷ്യമിട്ടതിനെക്കാൾ വലിയ പ്രതികരണമാണ് അംഗത്വ പ്രചാരണത്തിനുണ്ടായത്. ഇനിയും രണ്ടു ലക്ഷത്തോളം പേരെക്കൂടി ചേർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള വർധിച്ച പിന്തുണയാണ് ഇത്തവണത്തെ പ്രത്യേകത. പുതിയ സംഘടനാ തിരഞ്ഞെടുപ്പിനുള്ള മിനിമം യോഗ്യത 20 ശതമാനം അംഗത്വ വർധനയാണ്. കേരളത്തിൽ ഇതിന്റെ ഇരട്ടിയിലധികം വർധനയുണ്ടായി. ഇന്റർനെറ്റ്, മിസ്ഡ് കോൾ, ഫോം പൂരിപ്പിച്ചു നൽകൽ എന്നിവയിലൂടെയാണ് പുതിയ അംഗങ്ങൾ ചേർന്നത്. രണ്ടോ മൂന്നോ ആഴ്ച കൂടി കഴിഞ്ഞാലേ അന്തിമ ചിത്രമാകൂ - അദ്ദേഹം പറഞ്ഞു. content highlights:about six and half lakh people joined bjp says sreedharan pillai


from mathrubhumi.latestnews.rssfeed https://ift.tt/33L73CN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages