തിരുവനന്തപുരം: സംസ്ഥാനം രണ്ടാമതും പ്രളയം നേരിട്ടിട്ടും മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പായില്ല. ഓരോ മണിക്കൂറിലും പ്രാദേശികമായി എത്രമാത്രം മഴ പെയ്യുന്നുവെന്ന് കണക്കിലാക്കാനോ പ്രളയസാധ്യത നിര്‍ണ്ണയിക്കാനോ ഉള്ള സൗകര്യങ്ങള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
44 നദികളുള്ള സംസ്ഥാനത്ത് പ്രളയസാധ്യത നിര്‍ണ്ണയിക്കാന്‍ നാല് കേന്ദ്രങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. അതിനൊപ്പം ഓട്ടോമാറ്റിക് മഴമാപിനികള്‍ ഇതുവരേയും സ്ഥാപിച്ചിട്ടില്ല.
നിലവില്‍ കേരളത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴമാപിനികല്‍ മാത്രമാണുള്ളത്. ഈ ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് കണക്കെടുക്കാന്‍ സാധിക്കുക എന്ന പോരായിമ്മയും ഉണ്ട്. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് 100 ഓട്ടോമാറ്റിക് മഴമാപിനികള്‍ സ്ഥാപിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ല.
മഴയ്‌ക്കൊപ്പം നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് കഴിഞ്ഞ തവണ മഹാപ്രളയത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ഇതിന് പിന്നാലെ 44 നദികളിലും അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പ്രളയസാധ്യത വിലയിരുത്തുന്ന സെന്‍സറുകള്‍ സ്ഥാപിക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതും ഇതുവരെ നടപ്പായിട്ടില്ല.
ഇതിന്പുറമെ, കേന്ദ്ര ജലകമ്മീഷന് ഇപ്പോഴും കേരളത്തില്‍ ഇത്തരം നാല് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. കോഴിക്കോട്, വയനാട് അതിര്‍ത്തിയിലായി ഒരു റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനും ഐസ്ആര്‍ഒയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതും നടപ്പായിരുന്നില്ല.
from mangalam.com https://ift.tt/2MkUMj0
via IFTTT
No comments:
Post a Comment