അഫ്ഗാനില്‍ ചാവേര്‍ ആക്രമണം വിവാഹ സല്‍ക്കാരവേദി ചോരക്കളമായി ; പാകിസ്താന്‍കാരന്റെ ചിത്രം പുറത്തുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 18, 2019

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം വിവാഹ സല്‍ക്കാരവേദി ചോരക്കളമായി ; പാകിസ്താന്‍കാരന്റെ ചിത്രം പുറത്തുവിട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 63 മരണം. കൊല്ലപ്പെട്ടവരിലേറെയും പുരുഷന്മാര്‍. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. അവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അഫ്ഗാനിലെ െസെനികവിന്യാസം കുറയ്ക്കുന്ന കാര്യത്തില്‍ യു.എസും താലിബാനുമായുള്ള ചര്‍ച്ച അവസാനഘട്ടത്തില്‍ നില്‍ക്കെയാണ് വീണ്ടും ചോരക്കുരുതി.

സ്ഫോടനത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു താലിബാന്‍ അറിയിച്ചു. ഇന്നലെ െവെകിട്ടോടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു. ആക്രമണം നടത്തിയ പാകിസ്താന്‍കാരന്‍ അബു അസിമിന്റെ ചിത്രവും അവര്‍ പുറത്തുവിട്ടു. ദുബായ് സിറ്റിയെന്ന ഹാളില്‍ നടന്ന ഷിയ വിഭാഗക്കാരുടെ വിവാഹ ചടങ്ങിലായിരുന്നു ഇയാള്‍ ചാവേറായത്. ശനിയാഴ്ച രാത്രി നടന്ന സ്ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പ്രാഥമിക വിവരം. ഇന്നലെ രാവിലെയാണു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

പുരുഷന്മാര്‍ ഇരുന്ന ഹാളില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഹാളില്‍ ഏറെനേരം കനത്ത പുകയായിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ പലരും മരിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. പാകിസ്താനിലെ ഒരു പള്ളിക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ താലിബാന്‍ നേതാവ് ഹയ്ബത്തുള്ള അഖുന്‍സാദയുടെ സഹോദരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു കാബൂളില്‍ ചാവേര്‍ ആക്രമണമുണ്ടായത്.

ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ ഹാളിലെ മേശകളിലും കസേരകളിലും ഏറെനേരം കിടന്നു. ദുബായ് സിറ്റി ഹാളിനു പരിസരത്തുള്ള കടകളുടെയും വീടുകളുടെയും ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു താലിബാന് ഒഴിഞ്ഞു മാറാനാകില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഗനി പറഞ്ഞു.



from mangalam.com https://ift.tt/31J3V8w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages