ഹൈബിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഡി.വൈ.എഫ്.ഐക്കാരന്‍ ; പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും; നിയമനം ന്യായീകരിച്ച് എം.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 29, 2019

ഹൈബിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഡി.വൈ.എഫ്.ഐക്കാരന്‍ ; പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും; നിയമനം ന്യായീകരിച്ച് എം.പി.

കൊച്ചി: കോണ്‍ഗ്രസ് എം.പി. െഹെബി ഈഡന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ ഇടുക്കിയിലെ മുന്‍ ഇടത് എം.പിയുടെ പി.എ. ആയിരുന്ന ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകനു നിയമനം. തൊടുപുഴ പുറപ്പുഴ സ്വദേശി സതീഷ് കമലിന്റെ നിയമനത്തിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം രൂക്ഷമായതോടെ ഇയാളെ നീക്കാന്‍ നടപടി സ്വീകരിച്ചെന്നു െഹെബി ഈഡന്റെ ഓഫീസ്.

ഇടുക്കി മണ്ഡലത്തില്‍ രണ്ടുവട്ടം ഇടതുസ്ഥാനാര്‍ഥിയും ഒരുവട്ടം എം.പിയുമായിരുന്ന ജോയ്‌സ് ജോര്‍ജിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് കൂടിയായിരുന്ന സതീഷ് കമലിനെ ഡല്‍ഹിയിലെ െഹെബിയുടെ ഓഫീസിലാണു നിയമിച്ചത്. ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഇടുക്കി എം.പിയുമായ ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവര്‍ രംഗത്തെത്തി.

സതീഷ് ഇടതു പ്രവര്‍ത്തകനാണെന്നു മാത്രമല്ല, ജോയ്‌സ് ജോര്‍ജിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പരാതി കെ.പി.സി.സി. പ്രസിഡന്റിനു െകെമാറിയെന്നും പരിഗണിച്ചു വേണ്ടത് ചെയ്യാമെന്നാണു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. നിയമനം യൂത്ത് കോണ്‍ഗ്രസുകാരോടുള്ള വഞ്ചനയാണെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ അണികള്‍ പ്രതികരിച്ചു.

വിമര്‍ശനം ശക്തമായതോടെ സതീഷിന്റെ നിയമനം ന്യായീകരിച്ച് െഹെബി ഈഡന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മറുപടി പോസ്റ്റിട്ടു. പാര്‍ലമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മികവു തെളിയിച്ചയാളാണു സതീഷ്. ഐടി പ്രഫഷണലായ അദ്ദേഹം ഒരു പാര്‍ട്ടിയിലും പെട്ടയാളല്ല. ഇതിലും മികച്ചയാളെ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ പരിഗണിക്കും. തന്റെ പാര്‍ലമെന്റ് മണ്ഡലം സമൂഹമാധ്യമങ്ങളല്ലെന്നും അതിലൂടെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഗൗനിക്കുന്നില്ലെന്നും െഹെബി വ്യക്തമാക്കി.



from mangalam.com https://ift.tt/2MMNIfg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages