അജ്ഞാതം, കാട്ടിലെ പ്രളയാഘാതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 20, 2019

അജ്ഞാതം, കാട്ടിലെ പ്രളയാഘാതം

കൊച്ചി: സംസ്ഥാനത്ത് രണ്ടുതവണയായുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെ വനമേഖലകളെ എങ്ങനെ ബാധിച്ചുവെന്നതിന് ഇനിയും ഉത്തരമായില്ല. പല പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും വനംവകുപ്പ് ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നിട്ടില്ല. കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിൽ ഒട്ടേറെ വന്യമൃഗങ്ങൾ ചത്തു. പലയിടത്തും മലയിടിഞ്ഞു. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടായി. എന്നാൽ, ആഘാതം ഏതൊക്കെ തരത്തിലാണെന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയേ അറിയാനാവൂ. വെള്ളപ്പൊക്കവും മലയിടിച്ചിലും വനനശീകരണത്തിന് കാരണമായിട്ടുണ്ട്. വൻതോതിൽ മണ്ണൊലിപ്പുമുണ്ടായി. കുത്തൊഴുക്കിൽ മണ്ണടിഞ്ഞ് പുഴയോരങ്ങളിൽ തുരുത്തുകളുണ്ടായി. അവിടെയുണ്ടായിരുന്ന സസ്യയിനങ്ങൾ ഇല്ലാതായി. പുതിയത് മുളച്ചുപൊന്തുകയും ചെയ്തു. മൂന്നാർപോലുള്ള ശൈത്യമേഖലയിൽ കാണുന്ന സസ്യങ്ങൾ ഇപ്പോൾ തട്ടേക്കാട്ട് പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയാണ്. പെരിയാർ തീരത്ത് പ്രളയജലം ഒഴുകിയ ഭാഗങ്ങളിൽ നിന്നിരുന്ന ചില മരങ്ങൾ പിന്നീട് ഉണങ്ങിയതായി കണ്ടെത്തിയിരുന്നു. കാട്ടിനുള്ളിലും ഇങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. മൃഗങ്ങൾക്കും പക്ഷികൾക്കുമുണ്ടായ നാശനഷ്ടത്തെക്കുറിച്ചും വ്യക്തമായ കണക്കില്ല. വെള്ളപ്പാച്ചിലിൽ പലതരം മാലിന്യങ്ങളും കാട്ടിലെത്തി. അവ വനത്തിനും മൃഗങ്ങൾക്കും ഭീഷണിയാകും. നേരത്തേ സുലഭമായിരുന്ന ചില മത്സ്യയിനങ്ങൾ അപ്രത്യക്ഷമായത് ഇതിനാലാകാമെന്നാണ് പരിസ്ഥിതിശാസ്ത്രജ്ഞർ സംശയിക്കുന്നത്. പഠനം നടത്തും നാട്ടിലെന്നപോലെത്തന്നെ കേരളത്തിന്റെ വനമേഖലകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തും. ഇതിനായി വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം ഉടൻ ചേർന്ന് തീരുമാനമെടുക്കും. -കെ. രാജു, വനംമന്ത്രി content highlights:flood impactin forest


from mathrubhumi.latestnews.rssfeed https://ift.tt/2TTty3V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages