കര്‍ദിനാള്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ സൃഷ്ടിക്കല്‍ ; തനിക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന് ആദിത്യന്‍ പറഞ്ഞതായി സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 19, 2019

കര്‍ദിനാള്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ സൃഷ്ടിക്കല്‍ ; തനിക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന് ആദിത്യന്‍ പറഞ്ഞതായി സൂചന

കൊച്ചി : ഭൂമിയിടപാടിന്റെ പേരില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ സൃഷ്ടിച്ചെന്ന കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ശക്തമായി. കേസില്‍ നേരത്തേ ജാമ്യമെടുത്ത െവെദികരെയും രേഖകള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ സാങ്കേതികമായി സഹായിച്ചെന്നു കരുതുന്ന ആദിത്യ സക്കറിയ എന്ന യുവാവിനെയും പോലീസ് വീണ്ടും ദീര്‍ഘനേരം ചോദ്യംചെയ്തത് ഈ പശ്ചാത്തലത്തിലാണ്. ആദിത്യന്റെ സാന്നിധ്യത്തിലാണ് െവെദികരെ വീണ്ടും ചോദ്യം ചെയ്തത്.

തന്റെ പങ്കാളിത്തം സംബന്ധിച്ച് കഴിഞ്ഞ 16-ന് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ ആദിത്യ വെളിപ്പെടുത്തിയ കാര്യങ്ങളുടെ ചുവടുപിടിച്ചാണ് െസെബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നത്. രേഖ സൃഷ്ടിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന് ആദിത്യന്‍ വികാരാധീനനായി പറഞ്ഞെന്നാണു സൂചന. കേസില്‍ നേരത്തെ ജാമ്യമെടുത്ത ഫാ. പോള്‍ തേലക്കാട്ട്, കൊരട്ടി മേലൂര്‍ പള്ളി വികാരി ഫാ. ആന്റണി കല്ലൂക്കാരന്‍ എന്നിവരെ ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്തത് അന്വേഷണത്തില്‍ ഉടനെ വഴിത്തിരിവുണ്ടാകുമെന്ന സന്ദേശമാണു നല്‍കുന്നത്. മൂന്നു സംഘമായി തിരിഞ്ഞാണ് കേസന്വേഷണം.

കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. ബെന്നി മാരാംപറമ്പിലിനെ കഴിഞ്ഞ ദിവസം പള്ളിയിലെത്തി ചോദ്യം ചെയ്ത പോലീസ് അദ്ദേഹത്തിന്റെ മൊെബെല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് ആദ്യം അന്വേഷിച്ച കമ്മിഷന്റെ കണ്‍വീനറായിരുന്നു ഫാ. ബെന്നി. പുരോഹിതര്‍ ആദിത്യ സക്കറിയയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ശേഖരിക്കുന്ന പോലീസ് അറസ്റ്റിലേക്ക് നീങ്ങുമെന്ന ആശങ്ക െവെദികരെ പിന്തുണയ്ക്കുന്നവരില്‍ ശക്തമാണ്.

അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കരുതെന്ന് െവെദികര്‍ സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയമുള്ള ചിലരെ ഒഴിവാക്കി െവെദികരെ മാത്രം വേട്ടയാടുന്നുവെന്നും പരാതിയുണ്ട്. സിറോ മലബാര്‍ സഭാ സിനഡ് തുടങ്ങിയ സാഹചര്യത്തില്‍ സിനഡിന് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന െവെദികരെ സമ്മര്‍ദത്തിലാക്കുന്നതാണ് അന്വേഷണത്തിന്റെ വേഗം.

സഭാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ ഒരാഴ്ച മുന്‍പ് ആലുവയില്‍ സഭാസ്ഥാപനത്തില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിനു പിന്നാലെയാണ് ജാമ്യത്തില്‍ കഴിയുന്ന െവെദികരെ വീണ്ടും ചോദ്യംചെയ്തത്. വ്യാജരേഖക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിലേക്കും അന്വേഷണം നീളുമെന്നാണു വിവരം. ഭൂമിവിവാദത്തിലും ബിഷപ് ഫ്രാങ്കോ കേസിലും സമരത്തിനു മുന്നില്‍ നിന്ന പതിനഞ്ചോളം െവെദികര്‍ നിരീക്ഷണത്തിലാണ്.



from mangalam.com https://ift.tt/2Hc2mbu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages