സീയൂള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ ദക്ഷിണ കൊറിയയില്‍ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ പാക്ക് അനുകൂലികളെ നേരിട്ട് മാധ്യമപ്രവര്‍ത്തക ഷാസിയ ഇല്‍മിയാണ്. ഇന്ത്യ സിന്ദാബാദ് മുദ്രവാക്യവുമായി നേരിട്ട് ബിജെപി ,ആര്‍ എസ് എസ് നേതാക്കള്‍ നേരിട്ടത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സീയൂളിലാണ് സംഭവം. യു എന്നില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടതിനു പിന്നാലെയാണ് സീയൂളിലെ പാകിസ്ഥാനികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. കശ്മീരിനു സ്വാതന്ത്ര്യം വേണം, ഇന്ത്യ ഭീകരരാഷ്ട്രമാണെന്നും, തങ്ങള്‍ അത് നേടിയെടുക്കും, നരേന്ദ്രമോദി അപകടകാരിയാണ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് കൊറിയന്‍ തെരുവുകളില്‍ ഉയര്‍ന്നത്.
ഇല്‍മിയും മറ്റ് രണ്ട് നേതാക്കളും ആഗോള പൗരത്വ സമ്മേളനത്തി ന്റെ നേതൃത്വത്തില്‍ നടക്കുന്ന യുണൈറ്റഡ് പീസ് ഫെഡറേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് സിയോളില്‍ എത്തിയത്. സമ്മേളനത്തിന് ശേഷം ഇന്ത്യന്‍ എമ്പസിയില്‍ എത്തി നയതന്ത്ര പ്രതിനിധിയെ കാണുവാന്‍ പോകുന്നതിനിടൊയിരുന്നു സംഭവം. ഈ സമയത്ത് പാകിസ്ഥാന്‍ പതാകകള്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പ്രതിഷേധിക്കുന്നത് കാണുകയായിരുന്നു. ഇവര്‍ പുറത്തിറങ്ങുകയും ഇന്ത്യവിരുദ്ധ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. 370ാം അനുച്ഛേദം റദ്ദാക്കിയത് പൂര്‍ണമായും ആഭ്യന്തരവിഷയമാണെന്നും പറയുകയും ചെയ്തു.
എന്നാല്‍, ശാന്തമായി പ്രതികരിച്ച ഷാസിയയെ രോഷത്തോടെ നേരിടാനാണ് പാക് അനുകൂലികള്‍ ശ്രമിച്ചത്. പിന്നീട്, രോഷാകുലരായ പ്രതിഷേധക്കാരില്‍ നിന്നും ഇവരെ പോലീസ് ഇടപെട്ടാണ് മാറ്റുകയും എസ്‌കോര്‍ട്ടോടെ ഹോട്ടലില്‍ എത്തിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2YZh1BJ
via IFTTT
No comments:
Post a Comment