തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് കെ എം ബഷീറാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.
അമിത വേഗത്തിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ശ്രീറാം വെങ്കട്ടരാമനും ഒരു സ്ത്രീയുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.
താനയിരുന്നില്ല സുഹൃത്തായിരുന്നു വണ്ടിയോടിച്ചെന്നാണ് ശ്രീറാം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ കാര്‍ അമിത വേഗതയിലായിരുന്നെന്നും ശ്രീറാം വെങ്കട്ടരാമന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. വഫാ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അപകടമുണ്ടാക്കിയത്.
from mangalam.com https://ift.tt/2YhjyXA
via IFTTT
No comments:
Post a Comment