തൃശ്ശൂർ: യുവ സിനിമാസംവിധായകൻ നിഷാദ് ഹസനെ ആക്രമിസംഘം തട്ടിക്കൊണ്ടുപോയെന്നു പറയുന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. കൊരട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം നിഷാദിനെ കണ്ടെത്തിയിരുന്നു. കൊരട്ടിഭാഗത്ത് തന്നെ വാഹനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് നിഷാദ് പറയുന്നത്. നിഷാദ് പറയുന്നതു മുഴുവൻ പോലീസ് വിശ്വസിച്ചിട്ടില്ലെന്ന് പേരാമംഗലം എസ്.ഐ. ബൈജു പറഞ്ഞു. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് ഇറക്കിവിട്ടതെന്നും അടുത്തുള്ള ബസ്സ്റ്റോപ്പിൽ നിന്ന യുവാക്കളുടെ ഫോണിൽനിന്ന് വീട്ടിലേക്ക് ഫോൺ ചെയ്യുകയായിരുന്നുവെന്നുമാണ് നിഷാദ് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ കൊരട്ടി പോലീസ് പേരാമംഗലം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഘം വാഹനത്തിൽ കയറ്റിയപ്പോൾമുതൽ മുഖം മൂടിയെന്നും ദിവസം മുഴുവൻ മർദിച്ചുവെന്നും നിഷാദ് പേരാമംഗലം പോലീസിനോടു പറഞ്ഞു. മുഖം മൂടിയിരുന്നതിനാൽ വാഹനമോ ആളുകളെയോ തിരിച്ചറിയാനായില്ലെന്നാണ് നിഷാദ് പോലീസിനെ അറിയിച്ചത്. വായിലേക്ക് ആഹാരവും വെള്ളവും തിരുകിക്കയറ്റുകയായിരുന്നുവെന്നും പറഞ്ഞു. വാഹനമേതെന്നോ തട്ടിക്കൊണ്ടുപോയത് ആരെന്നോ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് നിഷാദ് മൊഴിനൽകിയിരിക്കുന്നത്. നിഷാദിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. എന്നാൽ സംഘംചേർന്ന് മർദ്ദിച്ചതിന്റെ സൂചനകളൊന്നുമില്ല. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫോറൻസിക് പരിശോധനയ്ക്കായി നിഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്നറിയാനായി സി.ടി. സ്കാനിങ്ങിന് വിധേയനാക്കി. ഏത് ആയുധമുപയോഗിച്ചാണ് മർദിച്ചതെന്നറിയാനായി ഫോറൻസിക് പരിശോധന നടത്തും. ഗുരുവായൂർ യാത്രയുടെ വിവരം മറ്റാരോടും പറഞ്ഞിട്ടില്ലെന്ന മൊഴി നിഷാദും ആവർത്തിച്ചു. വീട്ടിൽ ഒപ്പംതാമസിച്ചിരുന്ന സുഹൃത്തുക്കളോടുപോലും യാത്രയുടെ വിവരം പങ്കുവെച്ചിരുന്നില്ല. രാവിലെ നാലിനുശേഷമാണ് നിഷാദും ഭാര്യയും ചിയ്യാരത്തുള്ള വീട്ടിൽനിന്ന് പുറപ്പെട്ടത്. പിന്തുടർന്നെത്തിയെന്നു പറയുന്ന വാഹനമേതെന്ന് തിരിച്ചറിയാനായില്ലായെന്ന മൊഴിയിലും വാഹനത്തിൽനിന്ന് പുറത്താക്കിയശേഷവും ശ്രദ്ധിക്കാനാവാതിരുന്നതുമാണ് പോലീസിനെ സംശയപ്പെടുത്തുന്ന കാര്യങ്ങൾ. വാഹനത്തിന്റെ നിറവും ഇരുവരും തിരിച്ചറിഞ്ഞില്ല. Content Highlights:director Nishad Hasan abduction case
from mathrubhumi.latestnews.rssfeed https://ift.tt/2KoQFjI
via
IFTTT
No comments:
Post a Comment