സി.പി.എം. സംസ്ഥാനസമിതി: വിമർശനം ‘ഒതുക്കാ’നുള്ള ആയുധമാക്കരുതെന്ന് അംഗങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 21, 2019

സി.പി.എം. സംസ്ഥാനസമിതി: വിമർശനം ‘ഒതുക്കാ’നുള്ള ആയുധമാക്കരുതെന്ന് അംഗങ്ങൾ

തിരുവനന്തപുരം: ജനകീയവിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തലുകൾ സംഘടനയ്ക്കുള്ളിൽനിന്നു തുടങ്ങണമെന്ന് സി.പി.എം. സംസ്ഥാനസമിതിയിൽ അംഗങ്ങൾ. ഉൾപ്പാർട്ടി ജനാധിപത്യം പൂർണ അർഥത്തിൽ നടപ്പായാലേ ജനങ്ങളുടെ യഥാർഥമനസ്സ് തിരിച്ചറിയാനാകൂ. പാർട്ടിഘടകത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ 'ഒതുക്കു'മെന്ന തോന്നൽ കാര്യങ്ങളുടെ ശരിയായ വിലയിരുത്തൽ ഇല്ലാതാക്കുമെന്നും അംഗങ്ങൾ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച കരട് തിരുത്തൽ നിർദേശങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമിതിയിൽ അവതരിപ്പിച്ചു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസക്തി വാക്കിലും പ്രസംഗത്തിലും മാത്രമല്ല, പ്രവർത്തനത്തിലും ബോധ്യപ്പെടുത്താനാകണമെന്നാണ് തിരുത്തൽരേഖയിൽ പറയുന്നത്. അധികാരത്തിന്റെ തണലിൽ അംഗങ്ങൾ സുഖിമാന്മാരായി പോകുന്ന സ്ഥിതിയുണ്ട്. ജനങ്ങളെ അറിഞ്ഞ് അവർക്കൊപ്പം നിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയുള്ള രാഷ്ട്രീയപ്രവർത്തനമാണ് അംഗങ്ങളും നേതാക്കളും പുലർത്തേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്താകെയുള്ള രാഷ്ട്രീയസാഹചര്യം പ്രവർത്തകർ മനസ്സിലാക്കണം. സംഘപരിവാർ ശക്തികൾ എല്ലാ അർഥത്തിലും അധീശത്വം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തവിധം കോൺഗ്രസ് തകർന്നു. ഇടതുപക്ഷമാണ് ബദൽ എന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനാകണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ടുചെയ്യാത്തവർപോലും രാഷ്ട്രീയമായി അകന്നിട്ടില്ലെന്നാണ് ജനങ്ങളുടെ പ്രതികരണത്തിൽനിന്ന് ബോധ്യപ്പെടുന്നത്. നേതാക്കളുടെയും പ്രവർത്തകരുടെയും സമീപനവും ഇടപെടലുമാണ് അവരെ അകറ്റിയത്. അത് ഉൾക്കൊണ്ട്, പ്രവർത്തനത്തിൽ തിരുത്തലുണ്ടാകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കരട് തിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചയിലാണ് ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ച് അംഗങ്ങൾ സംസാരിച്ചത്. വിമർശനങ്ങൾക്ക് ചെവികൊടുക്കാനായില്ലെങ്കിൽ കമ്മിറ്റികളിൽനിന്ന് ജനങ്ങളിലേക്ക് ഏറെ ദൂരമുണ്ടാകുമെന്ന് അംഗങ്ങൾ പറഞ്ഞു. ഓരോ പാർട്ടി അംഗവും അവരുടെ പ്രവർത്തനാനുഭവത്തിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് അതത് ഘടകത്തിൽ വിമർശനം ഉന്നയിക്കുന്നത്. അത് ഉൾക്കൊണ്ട് തള്ളേണ്ടതു തള്ളിയും കൊള്ളേണ്ടത് കൊണ്ടുമുള്ള തിരുത്തലാണ് വേണ്ടതെന്നും അംഗങ്ങൾ പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള എന്നിവരും സംസ്ഥാനസമിതിയിൽ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനസമിതി തുടരും. ചർച്ചയ്ക്കുശേഷം തിരുത്തൽരേഖയ്ക്ക് അംഗീകാരം നൽകും. content highlights:cpm


from mathrubhumi.latestnews.rssfeed https://ift.tt/2PaRnFC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages