തുഷാറിനെ കുടുക്കിയത് സിപിഎമ്മെന്ന്‌ ശ്രീധരന്‍ പിള്ള; രാഷ്ട്രീയമില്ലെന്ന് തുഷാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 23, 2019

തുഷാറിനെ കുടുക്കിയത് സിപിഎമ്മെന്ന്‌ ശ്രീധരന്‍ പിള്ള; രാഷ്ട്രീയമില്ലെന്ന് തുഷാര്‍

തിരുവനന്തപുരം: ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയെ യുഎഇയിൽ വെച്ച് കുടുക്കിയത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. സിപിഎം ഗൂഢാലോചന നടത്തിയാണ് തുഷാറിനെതിരെ കേസുണ്ടാക്കിയത്. നിരപരാധിയായ ഒരു മനുഷ്യനെ എന്തിന് വേട്ടയാടിയെന്ന് സർക്കാർ അന്വേഷിച്ച് ഉത്തരം പറയണം. കേസിൽ പരാതിക്കാരനായ നസീൽ അബ്ദുള്ള ഇടതുപക്ഷക്കാരനും സംഘാടകനുമാണ്. അജ്മാനിലുള്ള ബിജെപി പ്രവർത്തകരിൽ നിന്നും മറ്റും ഞാൻ കാര്യങ്ങൾ വിളിച്ചന്വേഷിച്ചിരുന്നുവെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു പിള്ളയുടെ പ്രതികരണം. തുഷാറിന് കേന്ദ്ര സർക്കാർ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയ ശേഷം പറഞ്ഞത്. വ്യാജപരാതി നൽകി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലായിരുന്നു നസീൽ അബ്ദുള്ളയുടെ ലക്ഷ്യമെന്നും തുഷാർ പറഞ്ഞു. ഇതിനിടെ തുഷാർ നസീൽ അബ്ദുള്ളയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ശബരിമല വിഷയത്തിൽ സിപിഎം മാപ്പ് ചോദിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. പരിഹാരക്രിയക്ക് മക്കളെ അയച്ചിട്ട് കാര്യമില്ല. ആത്മാർത്ഥതയുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലചവിട്ടണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. Content Highlights:CPM-trapped-Thussha vellappally-Sreedharan pillai-cheque case in uae


from mathrubhumi.latestnews.rssfeed https://ift.tt/2P8xfnv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages