ഡല്‍ഹിയുടെ ജനവാസമേഖലയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; രണ്ട് കുട്ടികളടക്കം ആറു പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 5, 2019

ഡല്‍ഹിയുടെ ജനവാസമേഖലയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; രണ്ട് കുട്ടികളടക്കം ആറു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയുടെ ജനവാസമേഖലയിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ രണ്ട് കുട്ടികളടക്കം ആറു പേര്‍ മരിച്ചു. 11 പേര്‍ക്ക് പൊള്ളലേറ്റു. സാക്കിര്‍ നഗറിലെ നാല് നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.

ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ജമൈ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ അടുത്തുള്ള കെട്ടിടത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ അഗ്നിബാധയുണ്ടാകുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. കെട്ടിടത്തിലുണ്ടായിരുന്നവരെല്ലാം ഉറക്കത്തിലായിരുന്നതിനാലാണ് അപകടത്തിന്റെ തോത് കൂട്ടിയത് എന്നാണ് റിപ്പോര്‍ട്ട്.

തീയില്‍ നിന്നും രക്ഷപെടുന്നതിനായി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിബാധയില്‍ ഏഴ് കാറുകളും എട്ട് മോട്ടോര്‍സൈക്കിളുകളും നശിച്ചിട്ടുണ്ട്. എട്ട് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.



from mangalam.com https://ift.tt/2YsFvTT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages