തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട വാഹനാപകടക്കേസുമായി ബന്ധപ്പെട്ട്, ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്ത് വഫ ഫിറോസ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതെല്ലാം കള്ളമെന്നു ഭര്‍ത്താവ് ഫിറോസ്. വഫയില്‍നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഫിറോസ് വക്കീല്‍ നോട്ടീസയച്ചു.
വഫ ഇസ്ലാമികജീവിതത്തില്‍നിന്നു മാറിസഞ്ചരിക്കുന്നുവെന്നാണു വക്കീല്‍ നോട്ടീസിലെ പ്രധാന ആരോപണം. നോട്ടീസിന്റെ പകര്‍പ്പ് വഫയുടെ സ്വദേശമായ നവായിക്കുളത്തെ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റിക്കും വഫയുടെ മാതാപിതാക്കള്‍ക്കും അയച്ചു. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും വിവാഹമോചനാവശ്യത്തിനെതിരേ നിയമപോരാട്ടം തുടരുമെന്നുമാണു വഫയുടെ നിലപാട്.
അപകടസമയത്തു ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫയേയും കേസില്‍ പ്രതിചേര്‍ക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഒരു സ്വകാര്യ ചാനലില്‍ അവരുടെ അഭിമുഖം പ്രത്യക്ഷപ്പെട്ടത്. തനിക്കു ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണപിന്തുണയുണ്ടെന്നു വഫ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. ഭര്‍ത്താവുമായി അകന്നുകഴിയുന്നു എന്നതുള്‍പ്പെടെ തന്നെക്കുറിച്ചു പ്രചരിക്കുന്നതെല്ലാം കള്ളമാണെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മാതാപിതാക്കളാണു തന്നെ പുറത്തിറക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.
അന്നു മുഴുവന്‍ അവര്‍ തനിക്കൊപ്പമുണ്ടായിരുന്നു. തന്റെ പപ്പയും മമ്മയും വിദേശത്താണ്. തന്നെ അറിയുന്നവരെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്. ഭര്‍ത്താവിനോടു താന്‍ എല്ലാം പറഞ്ഞിട്ടുണ്ട്. ശ്രീറാം, മെറിന്‍ ഐ.പി.എസ്. എന്നിവരുമായുള്ള സൗഹൃദവും അദ്ദേഹത്തിനറിയാം. മറ്റാരുമായും തനിക്കു സൗഹൃദമില്ല. എന്നാല്‍, അപകടമുണ്ടായശേഷം ഭര്‍ത്താവിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. അതില്‍ അദ്ദേഹത്തിനു വിഷമമുണ്ട്. അപകടത്തിന്റെ ഷോക്കിലായിരുന്നു താന്‍. അതല്ലാതെ, ഭര്‍ത്താവുമായോ കുടുംബത്തിലോ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വഫ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, അഭിമുഖത്തില്‍ വഫ പറഞ്ഞതെല്ലാം തള്ളിയാണു ഫിറോസിന്റെ വക്കീല്‍ നോട്ടീസ്. ശ്രീറാം വെങ്കിട്ടരാമനുമൊത്തുള്ള യാത്രയും തുടര്‍ന്നുള്ള അപകടവും തന്നെ അറിയിച്ചിരുന്നില്ലെന്നു നോട്ടീസില്‍ പറയുന്നു. അപകടത്തെക്കുറിച്ചറിഞ്ഞ് അബുദാബിയില്‍നിന്നു നാട്ടിലെത്തിയിട്ടും ഭാര്യ കാണാന്‍ കൂട്ടാക്കിയില്ല. മൊെബെലില്‍ വിളിച്ചിട്ടും അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചോദിച്ചപ്പോള്‍ അസഭ്യഭാഷയില്‍ സംസാരിച്ചു.
അനിസ്ലാമിക ജീവിതരീതി, പരപുരുഷബന്ധം, തന്നോടാലോചിക്കാതെ കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നു, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തുന്നു തുടങ്ങി നിരവധി ആരോപണങ്ങള്‍ ഏഴുപേജുള്ള വക്കീല്‍ നോട്ടീസിലുണ്ട്. തനിക്കു കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും വഫ ഭീഷണിപ്പെടുത്തിയിരുന്നതായും നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞ ഏഴിനു തിരുവനന്തപുരത്തെത്തിയ ഫിറോസ് വിവാഹമോചന നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ചതായി മഹല്ല് കമ്മിറ്റി സ്ഥിരീകരിച്ചു. വഫയുടെ പിതാവ് കഴിഞ്ഞദിവസം സൗദി അറേബ്യയില്‍നിന്നു നാട്ടിലെത്തി ഫിറോസിന്റെ മാതാപിതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ഒരാഴ്ച ഫിറോസ് തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും സ്വന്തം വീട്ടിലോ വഫ താമസിക്കുന്ന പട്ടം മരപ്പാലത്തെ വീട്ടിലോ പോയില്ല. വഫയെ ജാമ്യത്തിലെടുക്കാന്‍ പോയതിലുള്ള അതൃപ്തി ഫിറോസ് തന്റെ മാതാപിതാക്കളെ അറിയിച്ചതായും സൂചനയുണ്ട്. കഴിഞ്ഞദിവസം അബുദാബിയിലേക്കു മടങ്ങിയ ഫിറോസ് ഈമാസം ഒടുവില്‍ വീണ്ടും തിരുവനന്തപുരത്തെത്തും. വഫയ്‌ക്കൊപ്പമുള്ള മകളെ അബുദാബിയിലേക്കു കൂട്ടിക്കൊണ്ടുപോകാനും ആലോചനയുണ്ട്.
from mangalam.com https://ift.tt/2P5izpq
via IFTTT
No comments:
Post a Comment