ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന ഗുസ്തി താരം ബജ്രംഗ് പുനിയക്ക് ലഭിക്കും. പുരസ്കാര നിർണയസമിതി ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രകായിക മന്ത്രാലയത്തിന് സമർപ്പിച്ചു. ഗുസ്തിയിൽ സമീപകാലത്ത് ഏറെ നേട്ടമുണ്ടാക്കിയ താരമാണ് ഹരിയാണക്കാരനായ പുനിയ. 65 കിലോഗ്രാം പുരുഷവിഭാഗം ഗുസ്തിയിൽ ലോക ഒന്നാം നമ്പർതാരമാണ്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ സ്വർണവും 2014-ൽ വെള്ളിയും നേടി. 2018 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി. കഴിഞ്ഞവർഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും ഭാരോദ്വഹനതാരം മീരാഭായ് ചാനുവിനുമാണ് പുരസ്കാരം ലഭിച്ചത്. Content Highlights:Wrestler Bajrang Punia to get Rajiv Gandhi Khel Ratna Award
from mathrubhumi.latestnews.rssfeed https://ift.tt/306cdah
via
IFTTT
No comments:
Post a Comment