പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി, രണ്ടിലയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 31, 2019

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി, രണ്ടിലയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തോമസ് ചാഴിയക്കാടാന്‍ എം.പി അധ്യക്ഷനായ കേരള കോണ്‍ഗ്രസ്സ് എം രൂപവത്കരിച്ച സമിതി പാര്‍ട്ടി ഘടകങ്ങളായും നേതാക്കളുമായും നടത്തുന്ന ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ചിഹ്നത്തിന്റെ കാര്യം ശുഭമായി അവസാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെമത്സരിക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. പി.ജെ.ജോസഫുമായും ജോസ് കെ മാണിയുമായും ചര്‍ച്ച നടത്തുമെന്നും പ്രശ്‌നങ്ങളെല്ലാം ഇന്ന് പരിഹരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പാലായില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഒരു സമവായമുണ്ടാക്കാനും ജോസ് കെ മാണി- പി. ജെ ജോസഫ് തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും ഇന്നലെ കോട്ടയത്ത് ചേര്‍ന്ന യു.ഡി.എഫ് ഉപസമിതി യോഗം ചേര്‍ന്നെങ്കിലും രണ്ടു വിഭാഗവും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.



from mangalam.com https://ift.tt/2HCUzUh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages