ബീഹാറിലെ മുന്‍ ആരോഗ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഐശ്വര്യ റായ് രംഗത്ത്. തേജ് പ്രതാപ് കഞ്ചാവിനടിമയാണെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും വിവാഹമോചന പരാതിയുടെ മറുപടിയില്‍ അവര്‍ വ്യക്തമാക്കി. തനിക്ക് ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള നിയമപ്രകാരം സുരക്ഷ ലഭ്യമാക്കണമെന്നും ഐശ്വര്യ പരാതിയിലൂടെ ആവശ്യപ്പെട്ടു.
വിവാഹശേഷം തേജ് ലഹരിക്കടിമയാണെന്ന് ബോധ്യപ്പെട്ടു. താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്നാണ് തേജ് സ്വയം അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും വേഷങ്ങള്‍ ധരിച്ചിരുന്നു. അതിനായി നീണ്ട മുടിയുള്ള വിഗും ചോളിയും ഖഗ്രയും ധരിച്ച് രാധയെപ്പോലെയും വേഷം ധരിച്ചിരുന്നു. താന്‍ ഇതുമായി ബന്ധപ്പെട്ട് തേജ് പ്രതാപിന്റെ മാതാപിതാക്കളോട് സംഭവം പറഞ്ഞിരുന്നെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. തേജിനോട് കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞപ്പോള്‍, ഭഗവാന്‍ ശിവന്‍ ഉപയോഗിച്ചിരുന്നത് തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നായിരുന്നു മറുപടി.
ഇതിനെല്ലാം പുറമേ തന്നെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നെന്നും ജീവിതം തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. ആറ് മാസത്തിനുള്ളില്‍ വിവാഹ മോചനമാവശ്യപ്പെട്ട് തേജ് പരാതി നല്‍കി.
from mangalam.com https://ift.tt/2Klg0uI
via IFTTT
No comments:
Post a Comment