തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ജനങ്ങളുടെ പരാതികൾക്ക് ചെവികൊടുക്കണമെന്ന് സി.പി.എമ്മിന്റെ തിരുത്തൽ നിർദേശം. ഗൃഹസന്ദർശനത്തിനിടയിൽ ജനങ്ങളുയർത്തിയ പരാതികളിൽ പ്രധാനമായിരുന്നു ഇത്. പ്രാദേശിക പ്രശ്നങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അവഗണിക്കുന്നുവെന്നായിരുന്നു പരാതി. അധികാരത്തിന്റെ തണലിൽ ജനങ്ങളിൽനിന്ന് അകന്നുപോകുന്നവരാകരുത് ഈ ജനപ്രതിനിധികൾ. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതും ബന്ധപ്പെടേണ്ടതും ഇവരാണ്. ഗൃഹസന്ദർശനത്തിൽ, സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ അതൃപ്തിയുള്ളതായി പ്രകടമായിരുന്നില്ല. എന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നില്ലെന്നും പദ്ധതികളെക്കുറിച്ച് അറിയുന്നില്ലെന്നും ബോധ്യപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചചെയ്യുന്ന കരട് റിപ്പോർട്ടിലുണ്ട്. രണ്ടുമാസത്തിനുള്ളിൽ വരുന്ന ആറ്ഉപതിരഞ്ഞെടുപ്പുകളും അടുത്തവർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമാണ് സി.പി.എം. ലക്ഷ്യമിടുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ്് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചും പാർട്ടിപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മുൻ തിരഞ്ഞെടുപ്പുകളിൽ നഷ്ടമായ വോട്ട് മുന്നണിക്ക് നേടാനാകണം. ഇതിനുള്ള തിരുത്തലും സമീപനവുമാണ് പാർട്ടി അംഗങ്ങളിലുണ്ടാകേണ്ടതെന്നാണ് സെക്രട്ടേറിയറ്റിലുയർന്ന അഭിപ്രായം. അതുകൊണ്ടാണ് പഞ്ചായത്ത് അംഗങ്ങൾക്ക് ഇതിന്റെ പ്രാഥമിക ഉത്തരവാദിത്വം നൽകുന്നത്. ഗൃഹസന്ദർശന ശേഷം ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടിൽ ഇടതുപക്ഷ രാഷ്ട്രീയ ബോധമുള്ളവർ പോലും വോട്ടുമറിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരൊന്നും രാഷ്ട്രീയമായി അകന്നിട്ടില്ല. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടിലുണ്ടായ സംശയമാണ് തിരഞ്ഞെടുപ്പിൽ മറിച്ചു വോട്ടുചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്. പ്രാദേശികമായി ഇക്കാര്യത്തിൽ ഇടപെടാനാകാത്തത് തിരിച്ചടിയുണ്ടാക്കി. തെറ്റിദ്ധാരണ മാറ്റാൻ ജനങ്ങളുമായി നേരിട്ട് ഇടപെടാൻ പാർട്ടി അംഗങ്ങൾക്ക് കഴിഞ്ഞില്ല. അത്തരമൊരു തുറന്ന സംസാരത്തിനുള്ള സാഹചര്യംപോലും പ്രാദേശിക പാർട്ടി ഘടകങ്ങളിൽ കുറഞ്ഞുവരികയാണ്. ഇതിലൊക്കെ മാറ്റംവരുത്തണമെന്നും തിരുത്തൽ നടപടിയുടെ ഭാഗമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നുദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച അവസാനിക്കും. യോഗത്തിനൊടുവിൽ സംസ്ഥാനസമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന് അംഗീകാരം നൽകും. ബുധനാഴ്ച മുതൽ മൂന്നുദിവസമാണ് സംസ്ഥാനമിതി യോഗം. content highlights: cpm,
from mathrubhumi.latestnews.rssfeed https://ift.tt/2KKkzPL
via
IFTTT
No comments:
Post a Comment