ഉരുള്‍പൊട്ടലിനു കാരണമാകുന്ന സോയില്‍ പൈപ്പിങ്: മലയോര മേഖലകള്‍ വന്‍ഭീഷണിയില്‍ ; മുന്നറിയിപ്പായി എര്‍ത്ത് ഫ്‌ളോ പ്രതിഭാസവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 13, 2019

ഉരുള്‍പൊട്ടലിനു കാരണമാകുന്ന സോയില്‍ പൈപ്പിങ്: മലയോര മേഖലകള്‍ വന്‍ഭീഷണിയില്‍ ; മുന്നറിയിപ്പായി എര്‍ത്ത് ഫ്‌ളോ പ്രതിഭാസവും

തൃശൂര്‍/മുക്കം (കോഴിക്കോട്): പ്രളയക്കെടുതിക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഭൗമപ്രതിഭാസങ്ങള്‍ കേരളത്തിനു നല്‍കുന്നതു വന്‍പ്രകൃതിദുരന്തസൂചനയെന്നു ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് ഭൗമശാസ്ത്രജ്ഞരായ ഡോ.ജി. ശങ്കര്‍, ഡോ.ഡി.എസ്. സുരേഷ്ബാബു, ഡോ. എ.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം വിശദമായ പഠനം നടത്തും.

കഴിഞ്ഞ പ്രളയകാലത്തു മാത്രം കേരളത്തിനു പരിചിതമായ, ഉരുള്‍പൊട്ടലിനു കാരണമാകുന്ന, സോയില്‍ െപെപ്പിങ് പ്രതിഭാസം മലയോരജനതയെ ഭീതിയിലാഴ്ത്തുന്നു. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍, കുമാരനെല്ലൂര്‍ വില്ലേജുകളുടെ അതിര്‍ത്തിപ്രദേശമായ തോട്ടക്കാട് െപെക്കാടന്‍മലയിലും കഴിഞ്ഞദിവസം ഈ പ്രതിഭാസം കണ്ടെത്തി.

തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് മണ്ണിനടിയില്‍നിന്നു മണലും ചെളിയും പൊങ്ങിവരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണു പരിശോധന നടത്തിയത്. മലയിടിച്ചിലിനു കാരണമാകുന്ന പ്രതിഭാസമാണു സോയില്‍ െപെപ്പിങ്ങെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ ലാന്‍ഡ് െസ്ലെഡ് പ്രോജക്ട് ഗവേഷകന്‍ ഡോ. എസ്. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണം.

ഒട്ടേറെ പാറമടകളുള്ള െപെക്കാടന്‍മലയില്‍ കഴിഞ്ഞ പ്രളയസമയത്തും ഉരുള്‍പൊട്ടലുണ്ടായിരുന്നു. സോയില്‍ െപെപ്പിങ് പ്രതിഭാസം കണ്ടെത്തിയ കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് െപെക്കാടന്‍മലയില്‍ ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. പ്രാഥമികപരിശോധനയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായും െമെനിങ് ആന്‍ഡ് ജിയോളജി വിഭാഗം പരിശോധിച്ചാലേ വിശദാംശങ്ങള്‍ വ്യക്തമാകൂവെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ െഫെസല്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ചില മേഖലകളില്‍ ഭൂമി മീറ്ററുകളോളം വിണ്ടുകീറുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.

ഇതിനു കാരണം സോയില്‍ െപെപ്പിങ് പ്രതിഭാസമാകാമെന്നു ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളം പുറത്തേക്കു പോകാന്‍ കഴിയാതെവരുമ്പോള്‍ മണ്ണ് ശക്തമായി പുറന്തള്ളുന്ന എര്‍ത്ത് ഫ്‌ളോ പ്രതിഭാസവും കണ്ടുവരുന്നു. കേരളത്തില്‍ സോയില്‍ െപെപ്പിങ് പ്രതിഭാസം ആദ്യം പ്രത്യക്ഷപ്പെട്ടതു 2005-ല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടത്തലച്ചി മലയിലാണ്. പിന്നീട് തിരുമേനി, പെരിങ്ങോം മേഖലകളിലും ഇതു കണ്ടെത്തി. ഇതു സംബന്ധിച്ചു പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

സോയില്‍ െപെപ്പിങ് തുടര്‍ന്നാല്‍ ചെറുപുഴ പഞ്ചായത്തിലെ 5000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2012 മേയ് 30-നു സംസ്ഥാനസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെയും സെസിലെയും വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇത്തരം ഭൗമപ്രതിഭാസങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു വ്യക്തമാക്കിയിരുന്നു. സമീപകാലത്തു മലപ്പുറം, തൃശൂര്‍ ജില്ലകളിലും ഈ പ്രതിഭാസം അനുഭവപ്പെട്ടു.

അതിര്‍ത്തിയോടു ചേര്‍ന്ന്, തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലും കര്‍ണാടകയിലെ കുടക് മേഖലയിലും സോയില്‍ െപെപ്പിങ് വ്യാപക നാശമുണ്ടാക്കിയിട്ടുണ്ട്. വാല്‍പ്പാറയിലെ നടുമല എസ്‌റ്റേറ്റ് മേഖലയില്‍ 300 അടി ദൂരത്തില്‍ ഭൂമി പിളര്‍ന്നിരുന്നു. തൃശൂര്‍, ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും സോയില്‍ െപെപ്പിങ് കനത്തനാശമുണ്ടാക്കി.

ഡോ. എസ്. ശ്രീകുമാറും മണ്ണുത്തി ഫോറസ്ട്രി കോളജ് ഡീന്‍ ഡോ.കെ. വിദ്യാസാഗറും നടത്തിയ മറ്റൊരു പഠനത്തിലും കേരളത്തില്‍ സോയില്‍ െപെപ്പിങ് പ്രതിഭാസം വ്യാപകമാണെന്നു സ്ഥിരീകരിച്ചിരുന്നു. വനനശീകരണവും വ്യാപക കരിങ്കല്‍ഖനനവും മണ്ണിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതായി പഠനത്തില്‍ പറയുന്നു. സോയില്‍ െപെപ്പിങ് രേഖപ്പെടുത്തിയ ഭൂപ്രദേശങ്ങളിലുണ്ടാകുന്ന കനത്തമഴ വന്‍ദുരന്തത്തിനു കാരണമായേക്കാം.



from mangalam.com https://ift.tt/2N0arDP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages