വാജ്‌പേയി ഓര്‍മയായിട്ട് ഒരുവര്‍ഷം; സ്മരണാഞ്ജലിയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

വാജ്‌പേയി ഓര്‍മയായിട്ട് ഒരുവര്‍ഷം; സ്മരണാഞ്ജലിയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഓർമയായിട്ട് ഇന്നേക്ക് ഒരുവർഷം. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്പേയിയുടെ ഒന്നാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ അദ്ദേഹത്തിന്റെ സ്മാരകമായ സദൈവ് അടലിൽ എത്തി സ്മരണാഞ്ജലി അർപ്പിച്ചു. ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, വാജ്പേയിയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യ, പേരമകൾ നിഹാരിക തുടങ്ങിയവരും ചരമവാർഷികദിനത്തിൽ സദൈവ് അടലിൽ എത്തിയിരുന്നു. Delhi: President Ram Nath Kovind & Prime Minister Narendra Modi pay tribute to former PM #AtalBihariVajpayee , on his first death anniversary at Sadaiv Atal - the memorial of Atal Bihari Vajpayee. pic.twitter.com/2gSFy65idL — ANI (@ANI) August 16, 2019 ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ 2018 ഓഗസ്റ്റ് 18-നാണ് അടൽ ബിഹാരി വാജ്പേയി അന്തരിച്ചത്. 1999 മുതൽ 2004 വരെപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവർഷം പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവായിരുന്നു. അതിനുമുൻപ് 1996-ൽ 13 ദിവസവും 1998 മുതൽ 1999 വരെ 13 മാസവും അദ്ദേഹം പ്രധാനമന്ത്രി കസേരയിലിരുന്നു. ദീർഘകാലം ലഖ്നൗവിനെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായും പ്രവർത്തിച്ചു. Delhi: Late #AtalBihariVajpayees daughter Namita Kaul Bhattacharya and granddaughter Niharika pay tribute to former Prime Minister at Sadaiv Atal, on his first death anniversary today. pic.twitter.com/4GG1nIONtM — ANI (@ANI) August 16, 2019 Content Highlights:first death anniversary of former prime minister atal bihari vajpayee; pm and president paid tribute


from mathrubhumi.latestnews.rssfeed https://ift.tt/2KMS3vD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages