ജനങ്ങള്‍ സംയമനം പാലിക്കണമെന്ന്‌ ഒമര്‍ അബ്ദുള്ള, കശ്മീരില്‍ പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 4, 2019

ജനങ്ങള്‍ സംയമനം പാലിക്കണമെന്ന്‌ ഒമര്‍ അബ്ദുള്ള, കശ്മീരില്‍ പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേര്‍

ശ്രീനഗർ: കശ്മീരിൽ നിർണായക തീരുമാനം വന്നേക്കാമെന്ന സൂചനകൾക്കിടെ ജനങ്ങൾ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്ത് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. താൻ വീട്ടുതടങ്കലിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജനങ്ങൾ സംയമനം പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തത്. താനും മറ്റുനേതാക്കളും വീട്ടുതടങ്കലിലാണെന്ന് ഒമർ അബ്ദുള്ള ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലെ ജനങ്ങളോട് നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചത്. എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് തനിക്ക് യാതൊരു ധാരണയില്ലെന്നും പക്ഷേ, ഇതൊന്നും നല്ലലക്ഷണമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഊഹിക്കാൻ കഴിയാത്ത നിലയിലുള്ള പീഡനമാണ് നിലവിൽ ഇന്ത്യ നേരിടുന്നതെന്നും ഇന്ത്യ ഉണരണമെന്നുമായിരുന്നു പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ്. ജമ്മുകശ്മീരിലെ ജനങ്ങളുടെ വായ്മൂടി കെട്ടിയിരിക്കുകയാണെന്നും ലോകം ഇത് കാണുന്നുണ്ടെന്നും അവർ പറഞ്ഞു. I believe I'm being placed under house arrest from midnight tonight & the process has already started for other mainstream leaders. No way of knowing if this is true but if it is then I'll see all of you on the other side of whatever is in store. Allah save us 🙏🏼 — Omar Abdullah (@OmarAbdullah) August 4, 2019 അതിനിടെ, കശ്മീരിൽ പരിഹാരമായി തുടങ്ങിയെന്നായിരുന്നു നിലവിലെ സംഭവവികാസങ്ങളോട് ബോളിവുഡ് നടൻ അനുപം ഖേറിന്റെ പ്രതികരണം. ബി.ജെ.പി. അനുഭാവിയും മോദിയെ പിന്തുണക്കുകയും ചെയ്യുന്ന അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 നീക്കംചെയ്താൽ കാശ്മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അനുപം ഖേർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. Kashmir Solution has begun.🇮🇳 — Anupam Kher (@AnupamPKher) August 4, 2019 Content Highlights:kashmir issue; omar abdullah says stays calm to people, anupam kher tweets solution begun


from mathrubhumi.latestnews.rssfeed https://ift.tt/31enllq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages