പത്തനംതിട്ട: റാങ്ക് ലിസ്റ്റിലുള്ള യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് പി.എസ്.സി. അംഗത്തിന്റെ പേരില്‍ പണം തട്ടിയ ഡി.െവെ.എഫ്.ഐ. നേതാവിനെ കേസില്‍ നിന്നൊഴിവാക്കാന്‍ നീക്കം. പി.എസ്.സി. അംഗത്തിന്റെ െകെകള്‍ പരിശുദ്ധമായിരിക്കുമ്പോള്‍ തന്നെ ഡി.െവെ.എഫ്.ഐ. ജില്ലാ നേതാവ് പ്രതിയാകുന്നത് ഒഴിവാക്കാന്‍ വേണ്ടി ഡമ്മി പ്രതിയെ സൃഷ്ടിക്കാനാണ് സി.പി.എം. നേതൃത്വം ഒരുങ്ങുന്നത്.
ഒരു ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ അട്ടിമറി നീക്കം പൂര്‍ത്തിയായി. പി.എസ്.സി. അംഗവും റാന്നി സ്വദേശിയുമായ റോഷന്‍ റോയി മാത്യുവിന്റെ പേരില്‍ തട്ടിപ്പു നടത്തിയത് തിരുവല്ലയില്‍ നിന്നുള്ള ഡി.െവെ.എഫ്.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായിരുന്നു. ഒരു വര്‍ഷം മുമ്പ് 30,000 രൂപയാണ് വാങ്ങിയത്. രണ്ടു ലക്ഷത്തിനായിരുന്നു ഡീല്‍ ഉറപ്പിച്ചത്. ഈ വിവരം അറിഞ്ഞതോടെ തന്റെ പേരില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരേ റോഷന്‍ റോയി മാത്യു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
പ്രതികളുടെ പേര് പറയാതെയും യാതൊരു സൂചനയും നല്‍കാതെയും റോഷന്‍ നല്‍കിയ പരാതിയുടെ ലക്ഷ്യം തന്നെ രണ്ടായിരുന്നു. താന്‍ പി.എസ്.സി. ജോലിക്ക് കോഴ സ്വീകരിക്കുന്ന ആളല്ലെന്ന് തെളിയിക്കുകയായിരുന്നു പ്രധാനം. രണ്ടാമതായി തന്റെ പരാതിയുടെ പേരില്‍ സംസ്ഥാനതലത്തില്‍ തന്നെ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാകരുത്. അതുകൊണ്ട് തന്നെയാണ് പ്രതിയെപ്പറ്റി പരാതിയില്‍ പി.എസ്.സി. അംഗം ഒരു അക്ഷരവും മിണ്ടാതിരുന്നത്.
ആയുര്‍വേദ നഴ്സിങ് നിയമനം ഉറപ്പു കൊടുത്ത് 30,000 രൂപയാണ് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയുടെ ഭര്‍ത്താവില്‍ നിന്നും ഡി.െവെ.എഫ്.ഐ. നേതാവ് വാങ്ങിയത്. തിരുവല്ല പെരിങ്ങര സ്വദേശിയായ യുവാവാണ് തന്റെ ഭാര്യയ്ക്ക് ജോലിക്ക് വേണ്ടി പണം നല്‍കിയത്.
റോഷന് നല്‍കാനെന്ന വ്യാജേന രണ്ടു ലക്ഷം രൂപയാണ് നേതാവ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായ 30,000 രൂപ ഒരു വര്‍ഷം മുമ്പ് കുറ്റൂര്‍ സ്വദേശിയായ ഇടനിലക്കാരന്‍ വഴിയാണ് നല്‍കിയത്. തിരുവല്ല ഗസ്റ്റ് ഹൗസിന് സമീപം വച്ചാണ് നേതാവിന് പണം െകെമാറിയത്.
വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും നിയമനം ലഭിക്കാതിരുന്നതോടെ വിവരം സുഹൃത്തുക്കളുമായി പങ്കുവച്ചു. ഇതോടെയാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞ് തുടങ്ങിയത്. മൊഴി മാത്രമേ നല്‍കിയുള്ളൂ, പരാതി നല്‍കിയിട്ടില്ല. അതിനാല്‍ കേസെടുക്കാന്‍ കഴിയില്ലാ എന്ന നിലപാടായിരുന്നു പോലീസിന്. പ്രതിയുടെ പേര് റോഷന്‍ പരാമര്‍ശിക്കാത്തത് കാരണം യഥാര്‍ഥ പ്രതിയായ നേതാവിനെ ഒഴിവാക്കി ഇടനിലക്കാരനെ പ്രതിയാക്കാനാണ് ശ്രമം നടക്കുന്നത്.
from mangalam.com https://ift.tt/2YKkuTL
via IFTTT
No comments:
Post a Comment