കേരളാപോലീസില്‍ പരിഷ്‌ക്കാരങ്ങള്‍ ; വാങ്ങുന്നത് നിലവാരമില്ലാത്തതിനെ തുടര്‍ന്ന് സൈന്യം തള്ളിയ തോക്ക് ; ചെലവ് 3.48 കോടി, വെടിയുണ്ട വാങ്ങാന്‍ 76 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 20, 2019

കേരളാപോലീസില്‍ പരിഷ്‌ക്കാരങ്ങള്‍ ; വാങ്ങുന്നത് നിലവാരമില്ലാത്തതിനെ തുടര്‍ന്ന് സൈന്യം തള്ളിയ തോക്ക് ; ചെലവ് 3.48 കോടി, വെടിയുണ്ട വാങ്ങാന്‍ 76 ലക്ഷം

പെരുമ്പാവൂര്‍: പോലീസ് സേന പരിഷ്‌കാരങ്ങളുടെ ഭാഗമായി വാങ്ങുന്ന ആയുധങ്ങളുടെ കൂട്ടത്തില്‍ നിലവാരമില്ലാത്തതിനെത്തുടര്‍ന്ന് ആര്‍മിയില്‍ നിന്ന് വിരമിച്ച തോക്കുകളും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകള്‍ ഇഷാപ്പുര്‍ െറെഫിള്‍ ഫാക്ടറിയില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കി. 3.48 കോടി രൂപ ചെലവഴിച്ചാണ് 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നത്.

ഒട്ടേറെ പോരായ്മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് െസെന്യം ഉപേക്ഷിച്ച ഇന്‍സാസ് ഗണത്തിലെ െറെഫിളുകളാണ് വാങ്ങുന്നത്. മഹാരാഷ്ട്രയിലെ വാറന്‍ഗാവ് ആയുധനിര്‍മാണശാലയില്‍നിന്ന് 76.13 ലക്ഷം രൂപ ചെലവഴിച്ചാകും ഒന്നരലക്ഷത്തിലധികം വെടിയുണ്ട വാങ്ങുക. ഇതിനുള്ള തുക മുന്‍കൂറായി നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

രണ്ടു ദശകത്തോളം െസെന്യത്തിന്റെ ഉപയോഗത്തിലുണ്ടായിരുന്ന ഇന്‍സാസ് (ഇന്ത്യന്‍ സ്‌മോള്‍ ആര്‍മി സിസ്റ്റം) െറെഫിളുകള്‍ തദ്ദേശീയമായി വികസിപ്പിച്ചവയാണ്. 1980 കളിലാണ് ഇന്‍സാസ് തോക്കുകളെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങിയത്. ബംഗാളിലെ ഇച്ചാപ്പുര്‍ ഫാക്ടറിയിലാണ് ആദ്യനിര്‍മാണം. 1988ല്‍ ഇവ ഇന്ത്യന്‍ െസെന്യത്തിനു പരിചയപ്പെടുത്തി. അന്നുമുതല്‍ അതിര്‍ത്തി സംരക്ഷണത്തിനും പ്രത്യാക്രമണത്തിനുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. 93 ല്‍ ഇവയുടെ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി.

തിര നിറയ്ക്കാന്‍ സമയക്കൂടുതല്‍, വെടിവയ്ക്കുമ്പോള്‍ വലിയ ശബ്ദവും തീപ്പൊരിയും തുടങ്ങിയ ഒട്ടേറെ പോരായ്മകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് െസെന്യം ഇത്തരം തോക്കുകള്‍ തള്ളിയത്. വളരെദൂരത്തേക്ക് കൃത്യതയില്ലെന്നതും ദൂരെയുള്ള ശത്രുവിനെ പരുക്കേല്‍പ്പിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ എന്ന പോരായ്മയും െസെന്യം ഈ തോക്കുകള്‍ പിന്‍വലിക്കാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിനു പിന്നാലെയാണ് തോക്കുകളും വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്ട്രിയന്‍ നിര്‍മിത ോക്ക്-19 തോക്കുകള്‍. ഭാരംകുറഞ്ഞ എല്‍-1 എ-1 ബള്‍ഗേറിയന്‍ നിര്‍മിത എസ്.എല്‍.ആര്‍. 100 എകെ-47. റോബോട്ടിക് പോലീസ് മൊെബെല്‍ എക്‌സ്‌പ്ലോസീവ് ഡിറ്റെന്‍ഷന്‍ യൂണിറ്റുകള്‍, മള്‍ട്ടിഷെല്‍ ലോഞ്ചര്‍, വെഹിക്കിള്‍ മൗണ്ടഡ് എക്‌സ്-റേ ആന്‍ഡ് തോക്കുകള്‍ സ്‌കാനിങ് വാഹനം തുടങ്ങിയവയും പോലീസിന്റെ ഭാഗമാക്കും വിധമുള്ള പരിഷ്‌കാരങ്ങളാണ് നടക്കുന്നത്.



from mangalam.com https://ift.tt/2ZgMVcs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages