ന്യൂയോർക്ക്: യു.എസിലെ വാൾമാർട്ട് സ്റ്റോറിൽ 21 കാരൻ നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ 25 ലേറെ പേർക്ക് പരിക്കേറ്റു. ടെക്സാസ് എൽപാസോയിലെ വാൾമാർട്ട് സ്റ്റോറിൽ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റോറിലേക്ക് എത്തിയഅക്രമി തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരവധിപേർ സംഭവസമയത്ത് വാൾമാർട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാൽ കണ്മുന്നിൽപ്പെട്ടവർക്കെല്ലാം നേരേ അക്രമി വെടിയുതിർക്കുകയായിരുന്നു. രണ്ടുവയസ്സുള്ള കുട്ടി മുതൽ 82 വയസ്സുകാരൻ വരെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. വാൾമാർട്ട് സ്റ്റോറിലും പാർക്കിങ് ഏരിയയിലും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്നനിലയിലായിരുന്നു. വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തകയാണെന്നും സർക്കാരിന്റെ എല്ലാസഹായങ്ങളും ഗവർണർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:mass shooting in texas el paso walmart store, many killed and many injured
from mathrubhumi.latestnews.rssfeed https://ift.tt/2Yz9tF1
via
IFTTT
No comments:
Post a Comment