കര്‍ണാടക സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ ബി എസ് യെദ്യൂരപ്പയ്ക്ക് റിസോര്‍ട്ടില്‍ ക്രിക്കറ്റ് കളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 16, 2019

കര്‍ണാടക സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ ബി എസ് യെദ്യൂരപ്പയ്ക്ക് റിസോര്‍ട്ടില്‍ ക്രിക്കറ്റ് കളി

ബെംഗളൂരു: കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് സുപ്രീം കോടതി വിധി പറയാനിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ആഘോഷത്തിന്റെ മൂഡിലാണ്. പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എച്ച്. ഡി. കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടുന്നതിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകളിലായിരുന്ന മുന്‍ മുഖ്യമന്ത്രികൂടിയായ യെദ്യൂരപ്പ ചൊവ്വാഴ്ച കൂടുതല്‍ സമയവും ചിലവഴിച്ചത് എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ ആയിരുന്നു.

ബിജെപിയുടെ സംസ്ഥാന മീഡിയ സെല്‍ തന്നെയാണ് ക്രിക്കറ്റ് കളിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. യെദ്യൂരപ്പ ബാറ്റ് ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടി എംഎല്‍എമാരായ രേണുകാചാര്യയും എസ്ആര്‍ വിശ്വനാഥും മറ്റുള്ളവരേയും ചിത്രത്തില്‍ കാണാം.

കഴിഞ്ഞദിവസം രാജി തീരുമാനം വൈകിപ്പിക്കുന്ന സ്പീക്കറുടെ നടപടിക്കെതിരെ എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എം.എല്‍.എമാരുടെ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറയാന്‍ മാറ്റി.

അയോഗ്യതയില്‍ നിന്ന് ഒഴിവാകാനാണ് എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കിയതെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. മന്ത്രിമാരാവാനാണ് രാജിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ രാജീവ് ധാവാന്റെ വാദം. എന്നാല്‍ ഒരാള്‍ രാജിവച്ചാല്‍ സ്പീക്കര്‍ക്ക് എങ്ങനെയാണ് തടയാനാവുകയെന്ന് രാജിവച്ച എം.എല്‍.എമാരുടെ അഭിഭാഷകന്‍ മുകള്‍ റോത്തഗി ചോദിച്ചു. കേരളത്തില്‍ പി.സി ജോര്‍ജിനെതിരായ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ രാജിവയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും റോത്തഗി ചൂണ്ടിക്കാട്ടി.

രാജിവച്ച 10 എം.എല്‍.എമാരില്‍ ഉമേഷ് ജാദവിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജിക്കത്ത് സ്വീകരിച്ചത്. അയോഗ്യതാ നോട്ടീസ് രാജി സ്വീകരിക്കുന്നതിന് തടസമല്ലെന്നാണ് ഈ നടപടി കാണിക്കുന്നതെന്നും റോത്തഗി ചൂണ്ടിക്കാട്ടി. അയോഗ്യതാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും റോത്തഗി പറഞ്ഞു.

അതേസമയം അയോഗ്യത ഒഴിവാക്കാന്‍ രാജിവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യതാ നടപടികള്‍ ഇതിനകം തുടങ്ങിയതാണ്. രാജിവയ്ക്കുന്നതിന് മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും സിംഗ്‌വി കൂട്ടിച്ചേര്‍ത്തു. ജൂലൈ 11ന് എം.എല്‍.എമാര്‍ നേരിട്ട് വന്ന് രാജിക്കത്ത് നല്‍കിയിട്ടും സ്വീകരിക്കുന്നതില്‍ എന്താണ് തടസമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ അയോഗ്യതയിലും രാജിയിലും നാളെ തീരുമാനം എടുക്കാമെന്നും അതിനായി മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും സിംഗ്‌വി ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2Y57WGu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages